TOPICS COVERED

കായംകുളം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയുടെ പ്രവർത്തനം നിലച്ചിട്ട് ഒരു മാസം. മൃതദേഹങ്ങൾ സൂക്ഷിക്കുന്ന ശീതികരണികൾ കേടായതാണ് മോർച്ചറി അടച്ചുപൂട്ടാൻ കാരണം. മൃതദേഹങ്ങൾ സൂക്ഷിക്കാൻ കായംകുളത്തുള്ള സ്വകാര്യ ആശുപത്രികളെ ആശ്രയിക്കണം.

കായംകുളം താലൂക് ആശുപത്രി മോർച്ചറിയിൽ  നാല് ശീതികരണികളാണ് ഉണ്ടായിരുന്നത്. ഇത് പ്രവർത്തനരഹിതമായതാണ് മോർച്ചറി അടച്ചിടാൻ കാരണം. വർഷങ്ങൾ പഴക്കമുള്ള ശീതികരണികൾ അറ്റകുറ്റ പണി നടത്തിയാണ് ഒരു മാസം മുൻപ് വരെ ഉപയോഗിച്ചു കൊണ്ടിരുന്നത്. അറ്റകുറ്റപണി കാര്യക്ഷമമായി നടത്താത്തതാണ് ശീതികരണികൾ  ഒരുപോലെ കേടാകാൻ കാരണം. 

ആശുപത്രിയിൽ മരണപ്പെടുന്ന രോഗികളുടേതും പുറത്തുനിന്നുള്ളവരുടേതടക്കമുളള മൃതശരിരങ്ങൾ  സുക്ഷിക്കാൻ പ്രദേശത്തെ സ്വാകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ജനങ്ങൾ. അല്ലെങ്കിൽ കിലോമീറ്ററുകൾ അകലെയുള്ള വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ മൃതദേഹങ്ങൾ സൂക്ഷിക്കേണ്ടിവരും.

ENGLISH SUMMARY:

Kayamkulam Taluk Hospital mortuary is non-functional due to malfunctioning refrigerators. This forces residents to rely on private hospitals or transport bodies to distant medical college mortuaries.