പി ഐ പി കനാലിന്റെ കൈ വഴിയിലൂടെ വെള്ളം ഒഴുകിയിട്ട് 40 വർഷം. ഉപയോഗശൂന്യമായ കനാലിന് ഇരുവശവും വെള്ളം കെട്ടി നിൽക്കുന്നതുമൂലം ജനങ്ങൾക്ക് തീരാ ദുരിതം. കായംകുളം നഗരസഭ ആറാം വാർഡിൽ പെരൂത്തറ - വാഴപ്പള്ളി കനാലിന്റെ ഇരുവശവും താമസിക്കുന്നവരാണ് വെള്ളക്കെട്ട് മൂലം ബുദ്ധിമുട്ടിലായത്.
കായംകുളം നഗരസഭ ആറാം വാർഡിലെ അമ്പതോളം കുടുബങ്ങൾക്ക് ഇവിടെ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്കുടിവെള്ളം കിട്ടാതായി. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും ബുദ്ധിമുട്ടുകയാണ ഇവിടെയുള്ളവർ. പ്രദേശത്ത്കൂടി കടന്ന് പോകുന്ന PIP കനാലിന്റെ കൈവഴി നാൽപതോളം വർഷമായി ഉപയോഗശൂന്യമാണ്. കനാൽ, ഭൂമിനിരപ്പിൽ നിന്നും ഉയർന്ന് നിൽക്കുന്നതിനാൽ മലിന ജലം കെട്ടികിടന്ന് രോഗങ്ങളുണ്ടാകുന്നത് പതിവാണ്. ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. മലിന ജലം ഒഴുകി പോകാൻ മാർഗ്ഗവുമില്ല.
കനാലിന്റെ ഉയരം ഭൂമി നിരപ്പിലേക്ക് താഴ്ത്തി നിർമിക്കുകയോ അല്ലങ്കിൽ ഒഴിവാക്കുകയോ വേണമെന്നാണ് പ്രദേശവാസികളുട ആവശ്യം മുഖ്യമന്ത്രി, പൊതുമരാമത്ത്, ജലവിഭവ മന്ത്രിമാർ , കായംകുളം നഗരസഭ,ജില്ലാ കലക്ടർ,മനുഷ്യാവകാശ സംഘടനകൾ എന്നിവർക്ക് പരാതികൾ നൽകിയെങ്കിലു നടപടിയുണ്ടായില്ല. അധികൃതരുടെ അവഗണനയ്ക്കെതിരെ സമരത്തിന ഒരുങ്ങുകയാണ് പ്രദേശവാസികൾ