sand-mining-alappuzha

TOPICS COVERED

ഇടവേളയ്ക്ക് ശേഷം ആലപ്പുഴ തോട്ടപ്പള്ളിയിൽ വീണ്ടും കരിമണൽ ഖനനത്തിന് വഴിയൊരുങ്ങുന്നു. തോട്ടപ്പള്ളി തീരത്തു നിന്ന് മണൽ ഖനനം ചെയ്യുന്നതിനുള്ള അനുമതി ഐ ആർഇക്കാണ് നൽകിയിരിക്കുന്നത്. സ്വകാര്യ കരിമണൽ കമ്പനിക്ക് കൂടി സഹായകരമാകുന്ന വിധത്തിൽ മണൽ ഖനനത്തിന് ഉപകരാർ നൽകാനുള്ള നീക്കത്തിനു പിന്നിൽ അഴിമതിയുണ്ടെന്നാണ് ആക്ഷേപം.

കുട്ടനാട്ടിൽ മഴക്കാലത്ത് ഉണ്ടാകുന്ന പ്രളയ ജലം ഒഴുകിപ്പോകുന്നതിനാണ് തോട്ടപ്പള്ളിയിൽ തീരം മുറിച്ച് ജലം കടലിലേക്കൊഴുക്കുന്നത്. വർഷങ്ങളായി ജലവിഭവ വകുപ്പാണ് മണൽ നീക്കുന്നത്. എന്നാൽ ഏതാനും വർഷമായി വെള്ളമൊഴുക്കുന്നതിൻ്റെ പേരിൽ നടക്കുന്നത് കരിമണൽ ഖനനമാണ്. കെ.എം എം എൽ ആണ് കരിമണൽ ഖനനം നടത്തി വന്നിരുന്നത്. കെ.എം എൽ എല്ലിനെ ഇത്തവണ ഒഴിവാക്കിഐ ആർ ഇക്കാണ് ഖനനാനുമതി നൽകിയിരിക്കുന്നത്. സ്വകാര്യകമ്പനിക്ക് മണൽ ഖനനത്തിൻ്റെ ഗുണം കിട്ടിയെന്ന പരാതി നിലനിൽക്കുമ്പോഴാണ് ഇത്തവണ ഐആർഇക്ക് ഖനനാനുമതി നൽകിയത്. ഐആർ ഇ ഉപകരാർ നൽകുന്നത് സ്വകാര്യ കമ്പനിയെ സഹായിക്കാനാണെന്നാണ് ആക്ഷേപം.

ഈ മാസം 23 ന് മണൽ നീക്കാനുള്ള ടെൻഡർ നടപടി പൂർത്തികരിക്കും. പൊതുമേഖല സ്ഥാപനമായ കെഎംഎംഎല്ലിന് നൽകുന്ന കുറഞ്ഞ വിലയിൽ തന്നെ സ്വകാര്യ കമ്പനിക്കും ഇൽമനൈറ്റ് ലഭിക്കുന്ന സാഹചര്യം സ്വഷ്‌ടിക്കപ്പെടുകയാണ്. മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണം അടക്കമുള്ള വിവാദങ്ങൾ കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു.

ENGLISH SUMMARY:

Alappuzha black sand mining