പരുക്കേറ്റതും അവശരായതുമായ തെരുവു നായ്ക്കളെ ഏറ്റെടുത്ത് സംരക്ഷിച്ച് ഒരു യുവാവ്. പത്തനംതിട്ട കോന്നി സ്വദേശിയായ അജാസാണ് മൃഗങ്ങളുടെ സംരക്ഷൻ. ആലപ്പുഴ കൊല്ലം ജില്ലകളുടെ അതിർത്തിയാണ് സംരക്ഷണ കേന്ദ്രം

 

റോഡിൽ അവശരായിക്കിടക്കുന്ന നായകളെ കണ്ടാൽ ഉടൻ അജാസിന് വിളിയെത്തും. സ്വന്തം വാഹനത്തിൽ അജാസെത്തി ഏറ്റെടുക്കും. ആദ്യം തന്നെ ചികിൽസ നൽകും. ശേഷം തൻറെ സംരക്ഷണ കേന്ദ്രത്തിൽ എത്തിച്ച് പരിപാലിക്കും. പൊതുജനത്തിന് ശല്യമില്ലാത്ത വിധത്തിലുള്ള സ്ഥലത്താണ് കേന്ദ്രം . 2018 മുതൽ ഈ മേഖലയിൽ ഉണ്ട്. അപകടം പറ്റിയ മൃഗങ്ങളെ ഏറ്റെടുത്ത് പരിപാലിച്ച് ആരോഗ്യം ശരിയായ ശേഷം അവരുടെ ആവാസ സ്ഥലത്ത് തിരികെ വിടും. അല്ലെങ്കിൽ ദത്ത് നൽകും. വാട്സാപ് ഗ്രൂപ്പിലൂടെയാണ് ഈ മേഖലയിലേക്ക് എത്തിയത്.   

 

ഭക്ഷണത്തിന് തന്നെ പതിനായിരത്തിലധികം രൂപ ചെലവ് വരും. ചികിൽസയ്ക്കും ജീവനക്കാർക്കും വേണ്ട തുക വേറെ. സ്വന്തം വരുമാനം, സോഷ്യൽ മീഡിയയിൽ സേവനം കണ്ട് ആൾക്കാർ നൽകുന്ന സഹായവുമെല്ലാം ആണ് കേന്ദ്രത്തെ മുന്നോട്ട് നയിക്കുന്നത്. പോണിക്കുതിര, മറ്റ് പലതരം കുതിരകൾ, പശുക്കൾ, വമ്പൻ പോത്ത് തുടങ്ങി ഒട്ടേറെ മൃഗങ്ങളെയാണ് അജാസ് സംരക്ഷിക്കുന്നത്.

ENGLISH SUMMARY:

Ajas animal rescue is the inspiring story of a compassionate individual who became a savior for helpless and suffering animals in Kerala. This heartwarming Malayalam news feature highlights his dedication to protecting and healing injured stray creatures.