ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ രണ്ടാം ചരമവാർഷിക അനുസ്മരണ സമ്മേളനം സ്‌മൃതി 2026 തിരുവല്ലയിൽ നടന്നു. യാക്കോബായ സഭാധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ നിർവഹിച്ചു. ബിലീവേഴ്സ് സഭാധ്യക്ഷൻ സാമുവേൽ മാർ തിയോഫിലോസ് മെത്രാപ്പോലീത്ത ചടങ്ങിൽ അധ്യക്ഷനായി.
അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് സ്റ്റീഫൻ ദേവസി, എംജി ശ്രീകുമാർ, അഞ്ജു ജോസഫ് എന്നിവർ ചേർന്നു നടത്തിയ കലാസന്ധ്യ സംവിധായകൻ ബ്ലെസി ഉൽഘാടനം ചെയ്തു. നിരവധി പേർ സമ്മേളനത്തിൽ പങ്കുചേർന്നു.