തേവലക്കര സ്കൂളിലെ അപകടത്തില്‍ നിന്നും പാഠം പഠിക്കാതെ കെ.എസ്.ഇ.ബി. കൊല്ലം ആയൂര്‍ ഗവണ്‍മെന്‍റ് ജവഹര്‍ യുപിഎസ് ഗ്രൗണ്ടിലൂടെ കടന്നുപോകുന്ന 11 കെ.വി ലൈന്‍ മാറ്റണമെന്ന സകൂള്‍ ആവശ്യത്തില്‍ നടപടിയെടുക്കുന്നില്ല. ഗ്രൗണ്ടിലുള്ള വൈദ്യുതി പോസ്റ്റും തുരുമ്പിച്ച് ഒടിഞ്ഞു വീഴാറായ അവസ്ഥയിലെന്ന് അധ്യാപകര്‍.
തേവലക്കര സ്കൂളില്‍ മിഥുന്‍ ഷോക്കേറ്റ് മരിച്ചിട്ട് അധികനാളായില്ല.അതിനിടയിലാണ് ആയൂര്‍ ജവഹര്‍ യുപി സ്കൂളിനു സമീപത്തു കൂടി പോകുന്ന 11 കെ.വി ലൈന്‍ മാറ്റണമെന്ന സ്കൂളിന്‍റെ ആവശ്യം കെ.എസ്.ഇ.ബി ചെവിക്കൊള്ളുന്നില്ലെന്ന അധ്യാപകരുടെ പരാതി.വര്‍ഷങ്ങളായി ഇതു വഴി പോകുന്ന ലൈനില്‍ നിന്നും ചില സമയങ്ങളില്‍ ഭയനാകമായ രീതിയില്‍ തീപ്പൊരി ചിതറാറുണ്ട്.മാത്രമല്ല വൈദ്യുതി കമ്പികള്‍ കടന്നു പോകുന്ന പോസ്റ്റ് തുരുമ്പെടുത്ത് മറിഞ്ഞു വീഴാറായ അവസ്ഥയിലുമാണ്.ഇതെല്ലാം കണക്കിലെടുത്താണ് ലൈന്‍ മാറ്റണമെന്ന് അധ്യപകരും പിടിഎയുമടക്കം ആവശ്യപ്പെട്ടത്.
യുപിസ്കൂളിന് തൊട്ടടുത്താണ് ഹൈസ്കൂളും ഹയര്‍ സെക്കന്‍ററി സ്കൂളും ഉള്ളത്.എന്നാല്‍ ഗ്രൗണ്ടില്‍ നിന്ന് വൈദ്യുത ലൈന്‍ റോഡിലൂടെ കൊണ്ടുപോകാനുള്ള എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വകുപ്പിനു സമര്‍പ്പിച്ചുണ്ടെന്നാണ് കെ.എസ്.ഇ.ബിയുടെ വാദം. തേവലക്കര സ്കൂളിലും ഇതുപോലെയായിരുന്നു. സ്കൂളും , കെ.എസ്.ഇ.ബിയുമെല്ലാ ം അവരുടെ വാദങ്ങള്‍ നിരത്തിയിരുന്നു. എന്നാല്‍ ലൈന്‍ അതുപോലെ നിന്നു