omalloor-employment-road-construction

ഒരു കാലത്തും വഴിയുണ്ടാകില്ലെന്ന് കരുതിയ സ്ഥലത്ത് തൊഴിലുറപ്പ് തൊഴിലാളികൾ വഴിവെട്ടി. 50 വർഷത്തിലധികമായി വഴിയില്ലാതെ ജീവിച്ച പതിനഞ്ച് കുടുംബങ്ങൾക്കായി പത്തനംതിട്ട ഓമല്ലൂർ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി ഉപയോഗിച്ച് പഞ്ചായത്ത് റോഡ് നിർമിച്ചു.

പഴയ സ്ഥലം കണ്ടാൽ അതിശയിക്കും—പതിനഞ്ച് അടിയോളം ഉയരമുള്ള കൂറ്റൻ പാറക്കെട്ടുകൾ. ഇതിലൂടെ വഴിയൊരുക്കാനുള്ള ചുമതല ഏറ്റെടുത്ത്, ഓമല്ലൂർ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിച്ചു. പാറ പൊട്ടിക്കാനും, കല്ലുകൾ നീക്കാനും മൂന്ന് വിദഗ്ധ തൊഴിലാളികളെ നിയോഗിച്ചു. പൊട്ടിച്ച പാറയുടെ വശങ്ങൾ കൊണ്ട് തന്നെ ചേതിച്ചു കെട്ടിപ്പണിതു. വലിയ പാറക്കല്ലുകൾ തൊഴിലുറപ്പ് തൊഴിലാളികൾ തന്നെ ചുമന്നിറക്കി. ഈ വഴിയുടെ ഗുണം കിട്ടുന്നവരും കിട്ടാത്തവരും ഒരുപോലെ ആവേശത്തോടെ ജോലിയിൽ പങ്കാളികളായി.

രോഗിയായ കൃഷ്ണൻ കുട്ടിയുടെ വീട്ടുമുറ്റത്ത് ആംബുലൻസ് എത്തി—ഇതാദ്യമായിയാണ് സംഭവിക്കുന്നത്. 2000 തൊഴിൽ ദിനങ്ങൾ ഉറപ്പിച്ചാണ് ഏകദേശം ഒരു കിലോമീറ്റർ നീളമുള്ള ഈ റോഡ് നിർമിക്കുന്നത്. പദ്ധതി സെപ്റ്റംബർ മാസത്തിൽ പൂര്‍ത്തിയാകുമെന്നാണ് കണക്കാക്കുന്നത്. സ്ഥലമുടമകൾ വഴിക്കായി സൗജന്യമായി ഭൂമി നൽകുകയും ചിലർ പാറ പൊട്ടിക്കൽ അടക്കമുള്ള ചെലവുകൾ ഏറ്റെടുക്കുകയും ചെയ്തു. റോഡ് നിർമ്മാണത്തിന് ആദ്യം മുന്നിട്ടിറങ്ങിയത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജി വർഗീസായിരുന്നു. നാട്ടുകാരും ഒപ്പം ചേർന്നു.

ENGLISH SUMMARY:

In a remarkable effort, Omalloor Panchayat in Pathanamthitta has constructed a road under the employment guarantee scheme, benefiting 15 families who had lived without proper road access for over 50 years. The challenging task involved breaking through 15-foot-high rock formations using expert labor, while local MGNREGA workers helped carry and arrange the stones. Residents, including landowners, contributed by offering land and covering expenses for rock excavation. The project, spanning about one kilometer and securing 2,000 workdays, is expected to be completed by September. For the first time, an ambulance reached the home of a bedridden resident, marking a significant milestone in the community’s connectivity.