സിപിഐയിലെ ഹണി ബെഞ്ചമിന്‍ വീണ്ടും കൊല്ലം മേയര്‍. മൂന്നാംതവണയാണ് ഹണി മേയര്‍ പദവിയിലെത്തുന്നത്. ഇടതുമുന്നണിയിലെ ധാരണപ്രകാരം സിപിഎമ്മിലെ പ്രസന്ന ഏണസ്റ്റ് സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് സിപിഐയ്ക്ക് മേയര്‍ പദവി ലഭിച്ചത്. രാവിലെ നടന്ന വോട്ടെടുപ്പില്‍ നിന്ന് ബിജെപി വിട്ടുനിന്നു. ഡപ്യൂട്ടി മേയറായി സിപിഎമ്മിലെ എസ്.ജയന്‍ തിരഞ്ഞെടുക്കപ്പെട്ടേക്കും.
കൊല്ലം നഗരസഭയില്‍ വടക്കുംഭാഗം കൗണ്‍സിലറാണ് ഹണി ബെഞ്ചമിന്‍. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. 2014 ലാണ് ഹണി ആദ്യമായി കൊല്ലം മേയറാകുന്നത്. 2015 ഒക്ടോബര്‍ വരെ പദവിയില്‍ തുടര്‍ന്നു. പിന്നീട് 2019 ഡിസംബര്‍ മുതല്‍ 2020 നവംബര്‍ വരെയും മേയറായി. കൊല്ലം നഗരസഭയുടെ മൂന്നാമത്തെ വനിതാമേയറാണ് ഹണി ബെഞ്ചമിന്‍.