കോർപറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും മേയർ ഡപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. 

പതിനാലു വോട്ടുകളുമായി  പാലായില്‍ നഗരസഭ അധ്യക്ഷസ്ഥാനത്തേക്ക് ദിയ ബിനു. എല്‍ഡിഎഫിന് 12 വോട്ടുകള്‍. 

തൃശൂരില്‍  നിജി ജസ്റ്റിന്‍ മേയര്‍. ഇവിടെ  കോണ്‍ഗ്രസിന് രണ്ട് അധികവോട്ടുകള്‍ ലഭിച്ചു. കോണ്‍ഗ്രസ് വിമതനും സ്വതന്ത്രനും നിജിക്ക് വോട്ടുചെയ്തു.  ലാലി ജെയിംസും നിജിക്ക് വോട്ട്ചെയ്തു . യുഡിഎഫ് (35), എല്‍ഡിഎഫ് (13), ബിജെപി (8 ). കൊച്ചിയില്‍ വി.കെ മിനിമോൾ (യുഡിഎഫ് 48) മേയര്‍. ജഗദംബിക (എൽഡിഎഫ്) –22. പ്രിയ പ്രശാന്ത് (എൻഡിഎ) - 6. തിരുവനന്തപുരം കോർപറേഷൻ മേയറായി വി.വി.രാജേഷിനെ തിരഞ്ഞെടുത്തു. സ്വതന്ത്രനായി ജയിച്ച പാറ്റൂർ രാധാകൃഷ്ണൻ ബിജെപിക്ക് വോട്ട് ചെയ്തു. രാജേഷിന് 51 വോട്ടാണ് ലഭിച്ചത്. ബിജെപി–50, സ്വതന്ത്രൻ–1

ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍  തലശേരി നഗരസഭാധ്യക്ഷനായി. ആലപ്പുഴയിൽ എല്‍ഡിഎഫിന് ലഭിച്ച ഏക നഗരസഭയായ ചേർത്തലയിൽ എസ്. സോബിൻ ചെയർമാൻ. സോബിന് 21 വോട്ടും യുഡിഎഫിലെ ഉണ്ണി കൃഷ്ണന് 10 വോട്ടും ലഭിച്ചു. എന്‍ഡിഎ സ്ഥാനാർത്ഥിക്ക് 4 വോട്ട്. ഒരു ബി ജെ പി അംഗം ഹാജരായില്ല

കോൺഗ്രസിലെ ഭാനുമതി രാജു കോതമംഗലം നഗരസഭ ചെയർപേഴ്സൺ . ഒരു സ്വതന്ത്രന്റേതടക്കം 23 വോട്ടുകൾ ഭാനുമതിക്ക് ലഭിച്ചു.  എൽഡിഎഫിലെ മരിയ രാജുവിന് ലഭിച്ചത് എട്ട് വോട്ടുകള്‍ . ബിജെപി അംഗം വിട്ടുനിന്നു

പയ്യോളി നഗരസഭ അധ്യക്ഷയായി മുസ്ലീം ലീഗിലെ എൻ . സാഹിറ തിരഞ്ഞെടുക്കപ്പെട്ടു . യു ഡി എഫ് - 21 വോട്ട് . എൽ ഡി എഫ് - 14 വോട്ട്. റസീന അബ്ദുൽഖാദർ (യുഡിഎഫ്-മുസ്ലിം ലീഗ്) ബത്തേരി നഗരസഭ ചെയർപേഴ്സൺ ആയി തിരത്തെടുക്കപ്പെട്ടു. കൽപ്പറ്റ, മാനന്തവാടി നഗരസഭകളുടെ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് പൂർത്തിയായി. കൽപ്പറ്റയിൽ പി.വിശ്വനാഥൻ ചെയർമാൻ എല്‍ഡിഎഫ്)

മാനന്തവാടിയിൽ ജേക്കബ് സെബാസ്റ്റ്യൻ ചെയർമാൻ (യുഡിഎഫ്)

പത്തനംതിട്ട നഗരസഭയിൽ സിന്ധു അനിലും അടൂർ നഗരസഭയിൽ  റീന സാമുവലും അധ്യക്ഷ ചുമതലയേറ്റു. കൊല്ലം പരവൂർ നഗരസഭ ചെയർമാൻ ആയി എൽഡിഎഫിലെ ജയലാൽ ഉണ്ണിത്താനെ തെരഞ്ഞെടുത്തു. 

ഇടുക്കി തൊടുപുഴ നഗരസഭ അധ്യക്ഷയായി മുസ്ലിം ലീഗിന്റെ  സാബിറ ജലീലിൽ  തിരഞ്ഞെടുക്കപ്പെട്ടു. 38 അംഗ നഗരസഭയിൽ 22 വോട്ടുകളാണ് സാബിറക്ക്  ലഭിച്ചത്. സ്വതന്ത്ര അംഗം ആർ ഹരി വോട്ട് ചെയ്തില്ല

ENGLISH SUMMARY:

Kerala Local Body Election Results highlights the newly elected leaders in various municipalities and corporations across the state. Key appointments include young leaders in Pala and Thrissur, as well as significant changes in mayoral positions in Kochi and other districts.