ഒന്നിനു പോകാന്‍ പോലും ഇടമില്ലാതെ തിരുവനന്തപുരം കിഴക്കേകോട്ട നഗരം. ഉണ്ടായിരുന്ന ഇടം കോര്‍പറേഷനും കെ.എസ്.ആര്‍.ടി.സിയും തമ്മിലുള്ള തര്‍ക്കം മൂത്തതോടെ പൂട്ടി. സ്ത്രീ ശാക്തീകരണം പറയുന്നവര്‍ മൂത്രമൊഴിക്കാനുള്ള അടിസ്ഥാന സൗകര്യമെങ്കിലും ഒരുക്കിയിട്ടാവണം ഇക്കാര്യം പറയേണ്ടതെന്നു നാട്ടുകാരുടെ പ്രതികരണം.
ഇങ്ങോട്ടു നോക്കിയാല്‍ പത്മനാഭ സ്വാമിസ്വാമി ക്ഷേത്രം, എതിര്‍വശം, ചാലമാര്‍ക്കറ്റ്, സെക്രട്ടറിയേറ്റിലേക്കും കോവളത്തേക്കും പോകുന്നത് ഇതുവഴി. ഇങ്ങനെ പ്രൗഡിയോടെ നില്‍ക്കുന്ന കിഴക്കേകോട്ടയില്‍ ഒന്നിനു പോകണമെന്നു ശങ്ക വന്നാല്‍ തീര്‍ന്നു. ഉണ്ടായിരുന്നയിടം ആരുടെ സ്ഥലത്തെന്ന കോര്‍പറേഷന്‍റേയും കെഎസ്.ആര്‍.ടി.സി യുടേയും തര്‍ക്കം കോടതികയറിയതില്‍ പിന്നെ പൂട്ടി. കോടതിവിജയം കെ.എസ്.ആര്‍.ടി.സിക്കായിരുന്നെങ്കിലും അങ്ങനെ തുറക്കേണ്ടെന്നു തീരുമാനിക്കുകയായിരുന്നു
പൂട്ടിയെന്നു മാത്രമല്ല വഴി വരെ അടച്ചു കളഞ്ഞു. തുറന്നു നല്‍കണമെന്നു കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മിഷനും ഉത്തരവിട്ടിട്ടുണ്ട്. അധികാരികള്‍ കണ്ണു തുറക്കുമോയെന്നു കാത്തിരുന്നു കാണാം.