'എംവി‍‍ഡിയുടെ പരിശോധന പ്രഹസനം'; സ്ഥിരം അപകടമേഖലയായി കുളനട

എംസിറോഡില്‍ പന്തളം കുളനട യുപിസ്കൂളിന് മുന്‍വശം സ്ഥിരം അപകട മേഖലയായെന്ന്  നാട്ടുകാര്‍ . മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധന നാടകമാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞദിവസം സ്കൂളിലെ വിദ്യാര്‍ഥികളായ സഹോദരിമാരെ ബൈക്കിടിച്ച് വീഴ്ത്തിയിരുന്നു. 

മുന്‍പ് ഇതെ സ്കൂളിന് മുന്നില്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തി പരിശോധനയും ബോധവല്‍ക്കരണവുമാണ്. ഒരു ദിവസം കൊണ്ട് പരിപാടി കഴിഞ്ഞു. പിന്നെയും സ്ഥലം അപകടമേഖലയായി. കുളനട യുപി സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍തിനി, അലോന, ഒന്നാംക്ലാസ് വിദ്യാര്‍ഥിനെ അനിഷ എന്നിവരെയാണ് കഴിഞ്ഞ ദിവസം ബൈക്കിടിച്ചത്. ഹോംഗാര്‍ഡ് കൈകാണിച്ച് കാര്‍ നിര്‍ത്തി. വശത്തുകൂടി ഓവര്‍ടേക്ക് ചെയ്തു വന്ന ബൈക്കാണ് ഇടിച്ചത്. അലോനയുടെ കയ്യൊടി, അനീഷയുടെ കാലും ഒടിഞ്ഞു

അമിതവേഗവും രണ്ടു കൊടിയ വളവുകളുമാണ് അപകടത്തിന്‍റെ പ്രധാനകാരണം അധ്യാപകര്‍ കാവല്‍ നിന്നാണ് കുട്ടികളെ റോഡ് മുറിച്ചു കടക്കാന്‍ സഹായിക്കുന്നത് സമീപത്തെ വര്‍ക് ഷോപ്പിന് മുന്നില്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ കാഴ്ചയ്ക്ക് തടസം ഉണ്ടാക്കുന്നുണ്ട്. അതെല്ലാം മാറ്റാന്‍ നടപടിയെടുക്കാം എന്നു പറഞ്ഞുപോയ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ പിന്നീട് കണ്ടിട്ടില്ല

MC road kulanada road accidents