പത്തനംതിട്ട ജില്ലയുടെ പിതാവ് കെ.കെ നായരുടെ പ്രതിമയെ സ്ഥലം മാറ്റുന്നു

kk-nair
SHARE

പത്തനംതിട്ട ജില്ലയുടെ പിതാവിനെ സ്ഥലം മാറ്റുന്നു. അബാന്‍ മേല്‍പ്പാല നിര്‍മാണത്തിന്‍റെ സൗകര്യത്തിനാണ് കെ.കെ.നായരുടെ പ്രതിമ നിലവിലെ സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നത്. പുതിയ സ്ഥലം തീരുമാനിച്ചില്ലെങ്കിലും  സിമന്‍റ് പ്രതിമ കേടുപാടില്ലാതെ ഉടന്‍ ഇളക്കാനാണ് തീരുമാനം.

കെ.കരുണാകരനോട് വിലപേശി പത്തനംതിട്ട ജില്ല രൂപീകരണത്തിന് വഴിയൊരുക്കിയ കെ.കെ.നായര്‍ പത്തനംതിട്ട കെഎസ്ആര്‍ടിസി  സ്വകാര്യ ബസ് സ്റ്റാന്‍ഡുകള്‍ക്ക് ഇടയിലുള്ള സ്ഥലത്താണ് തല ഉയര്‍ത്തി നിന്നിരുന്നത്. അവിടേക്ക് അബാന്‍ മേല്‍പ്പാലം ഇഴഞ്ഞെങ്കിലും പുരോഗമിക്കുകയാണ്. ഇനി അവിടെ നിന്നാല്‍ നിര്‍മാണത്തിന് അടക്കം തടസമാകും എന്നത് കൊണ്ടാണ് മാറ്റി സ്ഥാപിക്കുന്നത്.  കേരള റോഡ് ഫണ്ട് ബോര്‍ഡിന്‍റെ  അപേക്ഷയ്ക്ക് പത്തനംതിട്ട നഗരസഭ അനുമതി നല്‍കി.

നിലവില്‍ അബാന്‍ മേല്‍പ്പാല നിര്‍മാണം ഇഴഞ്ഞു നീങ്ങുകയാണ് പണി തീരുമ്പോള്‍ പ്രതിമ സര്‍വീസ് റോഡിലാകും. . അത് കൊണ്ട് മാറ്റുന്നു എന്നാണ് വിശദീകരണം.. പത്ത് വര്‍ഷം മുന്‍പാണ് പ്രതിമ സ്ഥാപിച്ചത്. പുതിയ സ്ഥലം നഗരസഭാ കൗണ്‍സില്‍ തീരുമാനിക്കും. സിമന്‍റ് പ്രതിമ പൊട്ടുമെന്നും പകരം  വെങ്കല പ്രതിമ വേണമെന്നും ആവശ്യം ഉയരുന്നുണ്ട്,

MORE IN SOUTH
SHOW MORE