കിണറ്റിൽ വച്ച മോട്ടോര്‍ മോഷ്ടിച്ചു; ഒറ്റരാത്രികൊണ്ട് കുടിവെള്ളം ഇല്ലാതാക്കി മോഷ്ടാക്കൾ

motor-theft
SHARE

ഒറ്റരാത്രികൊണ്ട് കുടിവെള്ളം ഇല്ലാതാക്കി മോഷ്ടാക്കൾ. കൊല്ലം തലവൂർ ഗ്രാമപഞ്ചായത്തിലെ വീടുകളുടെ കിണറ്റിൽ വച്ചിരുന്ന മോട്ടോർ മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയതാണ് വിനയായത്. എട്ടു വീട്ടുകളിലാണ് മോഷ്ടാക്കളെത്തിയത്. 

രാവിലെ വാട്ടര്‍ ടാങ്കില്‍ വെളളം നിറയ്ക്കാന്‍ മോട്ടര്‍ ഒാണ്‍ ആക്കിയെങ്കിലും സമയമേറെ കഴിഞ്ഞിട്ടും ടാങ്കില്‍ വെളളം നിറയുന്നില്ല. തുടര്‍ന്ന് കിണറിന് സമീപം നോക്കിയപ്പോള്‍ മോട്ടര്‍ കാണാനില്ലെന്ന് മനസിലായത്. തലവൂർ ഗ്രാമപഞ്ചായത്തിലെ മേലേപ്പുര, നടുത്തേരി വാർഡുകളിലെ വീടുകളിലാണ് മോഷണം നടന്നത്. 

എട്ടുവീടുകളില്‍ മോഷ്ടാക്കളെത്തി. ആറു മോട്ടറുകള്‍ കടത്തിക്കൊണ്ടുപോയി. രണ്ടു വീടുകളില്‍ നിന്ന് മോട്ടര്‍ ഉളക്കിമാറ്റിയെങ്കിലും കൊണ്ടുപോകാനായില്ല. പിവിസി പൈപ്പുകൾ അറുത്തുമാറ്റിയാണ് മോട്ടോറുകൾ കൊണ്ടുപോയത്. മൂന്നോ നാലോ മോഷ്ടാക്കള്‍ വാഹനത്തിലാണ് സ്ഥലത്ത് എത്തിയതെന്നാണ് സൂചന. ശരാശരി നാലായിരം രൂപ വിലവരുന്ന മോട്ടര്‍ നഷ്ടമായതിലൂടെ വീട്ടുകാര്‍ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. കുന്നിക്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Thieves stole the motor that was kept in the well

MORE IN SOUTH
SHOW MORE