clean amrithanandha madam

TAGS

കൊല്ലം വളളിക്കാവില്‍ മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷചടങ്ങുകള്‍ക്ക് ലക്ഷത്തിലധികം ആളുകള്‍ വന്നുപോയിട്ടും മാലിന്യമുക്തമാണ് പ്രദേശം. അമൃതപുരിയോട് ചേര്‍ന്ന് ഒരുകിലോമീറ്റര്‍ ചുറ്റളവിലെ മാലിന്യവും ശേഖരിച്ച് സംസ്കരിച്ചാണ് അമൃതാനന്ദമയി മഠം മാതൃകയായത്. 

ഏതു തരം മാലിന്യവും കൃത്യമായി സംസ്കരിച്ച് നാടിന് മികച്ച മാതൃകയായി മാറിയിരിക്കുകയാണ് അമൃതപുരിയിലെ മാലിന്യസംസ്കരണകേന്ദ്രം. 

ദിവസേന ആയിരത്തിലധികം ആളുകള്‍ വന്നുപോകുന്നയിടത്ത് ശുചീകരണത്തിനും സംസ്കരണത്തിനും ഇരുപത്തിനാലു മണിക്കൂറും ചലിക്കുന്ന സംവിധാനമാണുളളത്. സപ്തതി ആഘോഷത്തിന് മാത്രം ലക്ഷത്തിലധികം ആളുകള്‍ വന്നുപോയിട്ടും ചപ്പുചവറുകളൊന്നും കുന്നുകൂടിയില്ല. പ്ളാസ്റ്റിക്കും ഭക്ഷണഅവശിഷ്ടങ്ങളും പേപ്പറുകളും ഒരോന്നും വേര്‍തിരിച്ച് മാറ്റുന്നതാണ് രീതി. അടുത്തിടെ അമൃതപുരിയോട് ചേര്‍ന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ മാലിന്യം ശേഖരിച്ച് ഇവിടെയെത്തിച്ച് സംസ്കരിച്ചിരുന്നു. വിവിധ ക്യാംപസുകളിലെ വിദ്യാര്‍ഥികളും അധ്യാപകരും പങ്കുചേരുന്ന ശുചീകരണ സംസ്കരണ പ്രവര്‍ത്തനം അമൃതപുരിയോട് ചേര്‍ന്നുളള പ്രദേശങ്ങളില്‍ തുടരാനാണ് തീരുമാനം.

The garbage disposal center at Amritpuri has become a good model for the country by properly processing any type of waste

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.