Kadinamkulam rain 0310

തിരുവനന്തപുരം കഠിനംകുളം പഞ്ചായത്തിലെ കണ്ടവിളക്കാർക്ക് മഴക്കാലം പേടിസ്വപ്നമാണ്. ഒരു മഴ കനത്താല്‍ വീട്ടിനകത്തും പുറത്തും വെള്ളം നിറയും. പെയ്തിറങ്ങുന്ന മഴവെള്ളം ഒന്ന് ഒഴിയാനാകട്ടെ മാസങ്ങൾ വരെ എടുത്തേക്കാം. നിലവില്‍ വെള്ളംകയറി 30 കുടുംബങ്ങളാണ് കഠിനംകുളത്ത് ദുരിതം അനുഭവിക്കുന്നത്. വീടിനകത്തും പുറത്തുമുള്ള വെള്ളക്കെട്ട് ജനജീവിതം ദുസ്സഹമാകുമ്പോഴും അധികാരികൾ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. 

തലസ്ഥാനത്തെ തോരാമഴ ഇത്തവണ ദുരിതവും ഇരട്ടിയാക്കി. പല വീടുകളും ഏത് നിമിഷവും നിലംപൊത്തറായ അവസ്ഥയിലാണ്. പ്രായമായവരും കുട്ടികളും ഉൾപ്പെടെ 30 കുടുംബങ്ങളാണ് ഇവിടെ ഭീതിയോടെ അന്തിയുറങ്ങുന്നത്. അടുത്തുള്ള കൈത്തോടിലെ മാലിന്യം നീക്കി ആഴം കൂട്ടിയാൽ വെള്ളക്കെട്ടിന് ഒരു പരിധി വരെ പരിഹാരം കാണാം. ഇതിന് മുൻകൈയെടുക്കേണ്ട പഞ്ചായത്ത് ആകട്ടെ അറിഞ്ഞമട്ടില്ല. 

Thiruvananthapuram; 30 families are in distress due to the flooding of Kadinamkulam due to rain.

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.