കൊല്ലം ബീച്ചിനെ മാലിന്യമുക്തമാക്കാന്‍ കലക്ടറും വിദ്യാര്‍ഥികളും അധ്യാപകരും. കേന്ദ്രീയ വിദ്യാലയത്തിലെ നൂറിലധികം വിദ്യാര്‍ഥികളോടൊപ്പമാണ് കലക്ടര്‍ അഫ്സാന പര്‍വീണും ശുചീകരണത്തിന് കടല്‍തീരത്തെത്തിയത്.
ദിവസേന ആയിരത്തിലധികം പേര്‍ വന്നുപോകുന്നയിടത്ത് പ്ളാസ്റ്റിക് കവറുകളും, ചപ്പുചവറുകളും പ്ളാസ്റ്റിക് കുപ്പികളുമൊക്കെ ആളുകളെ മടുപ്പിക്കുകയാണ്. കാലങ്ങളായി ബോധവല്‍ക്കരണപരിപാടികളൊക്കെ നടക്കുന്നുണ്ടെങ്കിലും പൂര്‍ണതോതില്‍ വിജയിച്ചിട്ടില്ല. ഇത് കണക്കിലെടുത്താണ് കുട്ടികളും രംഗത്തെത്തിയത്. കൊല്ലം കേന്ദ്രീയ വിദ്യാലയത്തിലെ നൂറിലധികം വിദ്യാര്‍ഥികള്‍ ബീച്ചിന്റെ പ്രധാന ഭാഗങ്ങളിലെ മാലിന്യം നീക്കം ചെയ്തു. കലക്ടര്‍ അഫ്സാന പര്‍വീണും വിദ്യാര്‍ഥികളോടൊപ്പം ബീച്ച് ശുചീകരണത്തില്‍ പങ്കെടുത്തു. ബോധവല്‍ക്കരണമാണ് പ്രധാനമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
വിദ്യാര്‍ഥികളുടെ സേവനത്തിനപ്പുറം സമൂഹത്തിന് സന്ദേശം നല്‍കുകയാണ് ലക്ഷ്യം. വിദ്യാര്‍ഥികളും അധ്യാപകരും ചൊല്ലി. കടലിലേക്ക് മാലിന്യം തളളുന്നത് തടയണം. കടല്‍ തിരികെ തീരത്തേക്ക് എത്തിക്കുന്ന മാലിന്യം നീക്കം ചെയ്യണം. എല്ലാദിവസവും ശുചീകരണത്തിന് സ്ഥിരം സംവിധാനമാണ് ബീച്ചില്‍ ഉണ്ടാകേണ്ടത്.