butternutpta-0211

പരീക്ഷിച്ചു നോക്കിയ ബട്ടർ നട്ട് സ്ക്വാഷ് മികച്ച വിളവ് നല്‍കിയതിന്‍റെ സന്തോഷത്തിലാണ് അടൂര്‍ സ്വദേശി മനു. മഴമറയിലാണ് കൃഷി ചെയ്തത്.

കേട്ടറിവു മാത്രമുണ്ടായിരുന്ന ബട്ടർ നട്ട് സ്ക്വാഷ് എന്ന് വെണ്ണപ്പഴം ഒരു പരീക്ഷണത്തിന് കൃഷി ചെയ്തതാണ്. അടൂർ സ്വദേശി മനു തയ്യിൽ. അമേരിക്ക, ഓസ്ടേലിയ , തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ പ്രധാരമായും വിളയുന്ന പഴമാണ് ബട്ടര്‍ നട്ട് സ്ക്വാഷ് അഥവാ വെണ്ണപ്പഴം. മഴ മറയിലാണ് മനു ബട്ടർ നട്ട് സ്ക്വാഷ് പാകമാക്കിയത്.കീടബാധ ഏൽക്കാതെയും ജൈവ കൃഷി രീതിയിലുമാണ് കൃഷി വിജയിച്ചത്. മതിയായ ഈർപ്പവും സൂര്യപ്രകാശവും ലഭിച്ചാൽ എല്ലാക്കാലത്തും കൃഷി ചെയ്യാമെന്നാണ് മനു പറയുന്നത്. 

ഇപ്പോൾ വിപണിയിൽ ഒരു കിലോയ്ക്ക് 75 രൂപ  വരെ വിലയുണ്ട്. ആവശ്യക്കാര്‍ കൂടി വരുന്നുണ്ടെന്നാണ് മനു പറയുന്നത്. അടൂരിലെ മൊത്തക്കച്ചവടക്കാരടക്കം ആവശ്യപ്പെടുന്നുണ്ട്. വിപണി വിശാലമായാല്‍ കൃഷിയും വിപുലമാക്കാനാണ് പദ്ധതി.