parassala

തിരുവനന്തപുരം പാറശാലയില്‍ അനധികൃതമായി സൂക്ഷിച്ച റേഷനരി സിവില്‍ സപ്ലൈസും വിജിലന്‍സും ചേര്‍ന്നു പിടികൂടി. തമിഴ്നാട്ടില്‍ നിന്നു റേഷനരി സംസ്ഥാനത്തേക്ക് കടത്തുന്നെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഇഞ്ചിവിളയില്‍ നിന്നും 120 ചാക്കും, വെള്ളറടയില്‍ നിന്നും 75 ചാക്ക് റേഷനരിയും പിടികൂടി. 

ഇഞ്ചിവിളയില്‍ ആറു ഗോഡൗണുകളിലാണ് പരിശോധന നടത്തിയത്. ഇവിടെ നടത്തിയ പരിശോധനയില്‍ 50 കിലോയുടെ 120 ചാക്ക് റേഷനരിയാണ് പിടികൂടിയത്. രണ്ടു ഗോഡൗണ്‍ ഉടമകള്‍ പൂട്ടി രക്ഷപ്പെട്ടു. രണ്ടു ഗോഡൗണും പിന്നീട് സീല്‍ ചെയ്തു. വെള്ളറട പനച്ചമൂട് ആറാട്ടുകുഴിയില്‍ നിന്നു 50 കിലോയുടെ 75 ചാക്ക് റേഷനരിയാണ് പിടികൂടിയത്. ഗോഡൗണുകളില്‍ നിന്നു റേഷനരി വരുന്ന ചാക്കുകളും പിടികൂടിയിട്ടുണ്ട്. പിടിച്ചെടുത്ത അരി സിവില്‍ സപ്ലൈസ് ഗോഡൗണുകളിലേക്ക് മാറ്റി. ഇഞ്ചിവിളയിലെ ഗോഡൗണുകളില്‍ രാത്രി വൈകും വരെ പരിശോധന തുടര്‍ന്നു. താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. വലിയ റാക്കറ്റാണ് പൂഴ്ത്തിവെയ്പിനു പിന്നിലെന്നാണ് നിഗമനം. വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്നു സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

Illegally stored ration was seized

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.