antony-raju

നൂറു കോടി രൂപ മുടക്കി കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡ് നവീകരിക്കുമെന്ന് ഗതാഗതമന്ത്രി പ്രഖ്യാപിച്ചതോടെ വികസനം വീണ്ടും ചര്‍ച്ചയാകുന്നു. ഡിപ്പോ നവീകരണത്തിന് ഗതാഗതവകുപ്പ് അനുമതി നല്‍കുന്നില്ലെന്ന എം മുകേഷ് എംഎൽഎയുടെ വിമര്‍ശനം നിലനില്‍ക്കെയാണ് മന്ത്രി ആന്റണി രാജുവിന്റെ പ്രഖ്യാപനം. 

മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് ഇളകിവീഴുന്നു. പൊട്ടിപ്പൊളിഞ്ഞ ഭിത്തി. യാത്രക്കാരും കെഎസ്ആര്‍‍ടിസി ജീവനക്കാരും ഭീതിയോടെ നില്‍ക്കുന്നയിടം. വാണിജ്യ സൗധമല്ല വേണ്ടത്,  യാത്രക്കാര്‍ക്ക് സുരക്ഷിതമായി നിൽക്കാനുളള സൗകര്യം വേണമെന്നാണ് ഗതാഗതവകുപ്പിനോട് എം മുകേഷ് എംഎല്‍എ പത്തു ദിവസം മുന്‍പ് ആവശ്യപ്പെട്ടത്. എംഎല്‍എ ഫണ്ടില്‍‌ നിന്ന് ഒരുകോടിയും പിന്നീട് ആറുകോടിയും നല്‍കാമെന്ന് പറ‍ഞ്ഞിട്ടും ഗതാഗതവകുപ്പ് അനുമതി നല്‍കുന്നില്ലെന്നും എംഎല്‍എ വിമര്‍ശിച്ചിരുന്നു. ഇത് നിലനില്‍ക്കെയാണ് കഴിഞ്ഞദിവസം കൊല്ലത്തെത്തിയ ഗതാഗത മന്ത്രി ആന്റണി രാജു വന്‍ നൂറു കോടി രൂപയുടെ പ്രഖ്യാപനം നടത്തിയത്. എംഎല്‍എ ഫണ്ട് വേണ്ടായെന്ന് ചുരുക്കം. നൂറു കോടിയുടെ വികസനം എന്ന് നടപ്പാകും. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തും ഡിപ്പോ വികസനത്തില്‍ വന്‍ വാഗ്ദാനമായിരുന്നു. 

Transport Minister said that Kollam KSRTC bus stand will be renovated at a cost of 100 crores 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.