vazhayilalandprotest-(1)

തിരുവനന്തപുരം നെടുമങ്ങാട്–വഴയില നാലുവരിപ്പാതയ്ക്കായി പൊളിക്കുന്ന കെട്ടിടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നതിലും അപാകതയെന്ന് പരാതി. കെട്ടിടങ്ങളുടെ കാലപഴക്കം നഷ്ടപരിഹാരത്തിന് കണക്കാക്കുന്നത് അംഗീകരിക്കില്ലെന്ന് കുടിയൊഴിക്കപ്പെടുന്നവര്‍. കാലപ്പഴക്കം കണക്കാക്കുന്നതിലും, കെട്ടിടങ്ങളുടെ വിസ്തീര്‍ണം നിര്‍ണയിക്കുന്നതിലും അപാകതകളുണ്ടെന്നും കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ പറയുന്നു. 

നെടുമങ്ങാട്–വഴയില നാലുവരി സംസ്ഥാന പാതയ്ക്ക് കുടിയൊഴിപ്പിക്കപ്പെടുന്ന ഒരു കുടുംബമാണിത്. 22 സെന്‍റ് സ്ഥലവും രണ്ട് വീടുകളും പദ്ധതിക്കായി ഏറ്റെടുക്കും. ഭൂമിക്ക് സെന്‍റിന് 4.69 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ചത് ഇവര്‍ക്ക് സ്വീകാര്യമല്ല. ഒപ്പം വീടുകള്‍ക്കുള്ള നഷ്ടപരിഹാരവും. 2000 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടിന് പഞ്ചായത്ത് രേഖകളിലുള്ളത് 700 ചതുരശ്രയടി മാത്രം. പതിനാറ് വര്‍ഷത്തെ കാലപ്പഴക്കം ഇരുപത് വര്‍ഷമായി മാറിയിരിക്കുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നിശ്ചയിച്ച നഷ്ടപരിഹാരത്തുക സ്വീകരിച്ച് വീടുകള്‍ ഒഴിയില്ലെന്ന് ഇവര്‍ പറയുന്നു. 

കരകുളത്ത് നാല് സെന്റ് ഭൂമിയില്‍ പണിത ഈ വീടിന്‍റെ രണ്ട് സെന്‍റ് ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. അതായത് വീടിന്‍റെ പകുതി ഭാഗം പോകും. അതിനുള്ള നഷ്ടപരിഹാരം മാത്രമേ നല്‍കൂ. ബാക്കി വീട് എന്തു ചെയ്യുമെന്ന് ഉടമ ചോദിക്കുന്നു. 

ദേശീയ പാത വികസനത്തിനുള്‍പ്പെടേ കെട്ടിടങ്ങള്‍ക്ക് കാലപ്പഴക്കം പരിഗണിക്കാതെ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്. ഇതേ മാനദണ്ഡം എന്തുകൊണ്ട് നെടുമങ്ങാട്–വഴയില പാതയ്ക്ക് പരിഗണിക്കുന്നില്ലെന്ന് കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ചോദിക്കുന്നു.

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.