കൊല്ലം അഞ്ചൽ പനച്ചവിള റോഡ് തകർന്ന് തരിപ്പണമായിട്ടും അറ്റകുറ്റപ്പണിപോലും ഇല്ലെന്ന് നാട്ടുകാരുടെ പരാതി. വലിയ കുഴികളും വെളളക്കെട്ടും യാത്രക്കാരുടെ നടുവൊടിക്കുകയാണ്.വികസനത്തെക്കുറിച്ച് വാതോരാതെ മറ്റിടങ്ങളില്‍ പ്രസംഗിക്കുന്ന നേതാക്കളും അണികളും ഇതുവഴിയൊന്ന് വരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ പനച്ചവിള ജംക്്ഷനിൽ നിന്ന് തടിക്കാട് ഭാഗത്തേക്കുളള പ്രധാനറോഡാണ് തകര്‍ന്നുതരിപ്പണമായത്. നാലുകിലോമീറ്റർ ദൂരത്തില്‍ വലിയ കുഴികളും വെള്ളക്കെട്ടുമാണ്. ഒാട്ടോറിക്ഷാ ഡ്രൈവര്‍, ഇരുചക്രവാഹനയാത്രക്കാരൊക്കെ ഏറെ ബുദ്ധിമുട്ടുന്നു. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുമോയെന്നാണ് ആശങ്ക. ആശുപത്രിയില്‍പോകാന്‍ ഒാട്ടോറിക്ഷാപോലും ലഭിക്കാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ജനപ്രതിനിധികള്‍ക്കെതിരെയും പ്രതിഷേധം ശക്തമാണ്. നാട്ടിലെ രാഷ്ട്രീയപാര്‍ട്ടികളും യുവജനസംഘടനകളുമൊക്കെ ഇടപെടുന്നതുമില്ല.