
തിരുവനന്തപുരം പോത്തന്‍കോട് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് അതിഥി തൊഴിലാളികളുടെ മര്‍ദനം. കൈകാണിച്ചിട്ടും ബസ് നിര്‍ത്താത്തതിന്റെ വൈരാഗ്യത്തിലാണ് പിന്നാലെയെത്തി മര്‍ദിച്ചത്. മൂന്ന് പേരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.
പോത്തന്‍കോട് ബസ് സ്റ്റാന്റില്‍ ബസ് നിര്‍ത്തിയിട്ട ശേഷം, ബസില്‍ ഇരുന്ന ഡ്രൈവര്‍ കെ.ശശികുമാറിനെയാണ് മൂന്ന് സംഘം ബസില്‍ കയറി ആക്രമിച്ചത്. തിരുവനന്തപുരം വികാസ് ഭവന്‍ ഡിപ്പോയിലെ ഡ്രൈവറും കോഴിക്കോട് കക്കോടി സ്വദേശിയുമാണ് ശശികുമാര്‍.ബംഗാള്‍ സ്വദേശികളായയ ഹൈദര്‍ അലി, സമീര്‍ ദാസ്, അസാം സ്വദേശി മിഥുന്‍ ദാസ് എന്നിവരാണ് പിടിയിലായത്.
ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ പോത്തന്‍കോടിനടുത്ത് പ്ലാമൂട് വെച്ച് മദ്യലഹരിയിലായിരുന്ന അതിഥി തൊഴിലാളികളുടെ സംഘം ബസിന് കൈകാണിച്ചു. ശശികുമാര്‍ വണ്ടി നിര്‍ത്തിയില്ല. ഇതോടെ മറ്റൊരു ബസില്‍ കയറി പിന്നാലെയെത്തിയ സംഘം ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു. കണ്ടുനിന്ന യാത്രക്കാര്‍ ഇടപെട്ടതോടെ ഓടിരക്ഷപെടാന്‍ ശ്രമിച്ച ഇവരെ നാട്ടുകാര്‍ തന്നെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. കൈവിരലിന് പൊട്ടലേറ്റ ശശികുമാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
KSRTC driver attacked by non-state workers