കൊല്ലം നഗരത്തില്‍ ലിങ്ക് റോഡില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍ സിപിെഎ നേതാക്കളുടെ ഒത്താശയില്‍ അനധികൃതമായി കെട്ടിടം നിര്‍മിച്ചതായി പരാതി. കോഴിക്കട നടത്താനുളള അനുമതിയുടെ മറവില്‍ കൂടുതല്‍ സ്ഥലം കൈവശപ്പെടുത്തി കെട്ടിടം നിര്‍മിച്ചെന്നാണ് ആക്ഷേപം.
ചിന്നക്കടയില്‍ മേല്‍പ്പാലം നിര്‍മിച്ചപ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ട കച്ചവടക്കാര്‍ക്ക് പാട്ടവ്യവസ്ഥയില്‍ ആശ്രാമം ലിങ്ക് റോഡില്‍ സ്ഥലം അനുവദിച്ചിരുന്നു.. ഇത്തരത്തില്‍ കോഴിക്കട നടത്താനായി പീപ്പിള്‍സ് നഗറില്‍ താമസിക്കുന്നയാള്‍ക്ക് ദശാംശം 09 ചതുരശ്രമീറ്റര്‍ സ്ഥലം അനുവദിച്ച് കലക്ടര്‍ ഉത്തരവിറക്കിയിരുന്നു. എന്നാലിതിപ്പോള്‍ റേഷന്‍കട നടത്താനായി മറിച്ചുെകാടുത്തെന്നാണ് പരാതി. കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ കടമുറി നിര്‍മിച്ചു. യാതൊരു നിര്‍മാണപ്രവൃത്തികളും നടത്താന്‍ കോര്‍പറേഷന്‍ അനുവദിക്കാത്ത സ്ഥലമാണ്. സിപിെഎയുടെ വനിതാനേതാവും കൗണ്‍സിലറുമായ വ്യക്തിയാണ് അടുത്ത ബന്ധുവിന്റെ പേരില്‍ റേഷന്‍കടയ്ക്ക് അപേക്ഷ നല്‍കിയതെന്ന് യുവമോര്‍ച്ച ആരോപിച്ചു. അന്വേഷണം ആവശ്യപ്പെട്ട് കലക്ടര്‍ക്ക് പരാതി നല്‍കി.
നഗരത്തിലെ കണ്ണായസ്ഥലത്ത് ഒരു വര്‍ഷത്തേക്ക് വെറും പതിനെട്ടായിരം രൂപമാത്രമാണ് പാട്ടത്തുക. ഇവിടെ കെട്ടിടനിര്‍മാണം അനുവദിച്ചാല്‍ കൂടുതല്‍ അനധികൃത നിര്‍മാണത്തിനാണ് വഴിതുറക്കുമെന്നാണ് ആക്ഷേപം.
Complaint that the building was constructed illegally with the connivance of CPI leaders