papanasam

അപര്യാപ്തതകളുടെ നടുവില്‍ തിരുവനന്തപുരം വര്‍ക്കല പാപനാശം. രാജ്യത്തിനകത്തുനിന്നും പുറത്തു നിന്നും നൂറുകണക്കിനു സഞ്ചാരികളെത്തുന്ന സ്ഥലമായിട്ടും അടിസ്ഥാന സൗകര്യങ്ങള്‍പോലും ഇവിടെയില്ല. എല്ലാ ബജറ്റിലും കോടികണക്കിനു രൂപയാണ് പാപനാശത്തിനു വേണ്ടി നീക്കിവെക്കാറുള്ളത്. മനോരമ ന്യൂസ്ക്യാപയിന്‍ തുടരുന്നു പാഴാക്കുന്ന വിനോദം

ലോക വിനോദ സഞ്ചാര ഭുപടത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥയാണ് ഇക്കാണുന്നത്. ഇക്കഴിഞ്ഞ ബജറ്റില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി അനുവദിച്ചത് 26 കോടി രൂപയാണ്. എന്നാല്‍ സൗകര്യങ്ങള്‍ ഇപ്പോഴും തഥൈവ.

ദിനവും ആയിരക്കണക്കിനു സഞ്ചാരികളെത്തുന്ന ഇവിടെ ആകെയുള്ളത് നാലു ലൈഫ് ഗാര്‍ഡുകള്‍ മാത്രം. അവര്‍ക്കും പറയാനുണ്ട് പരാതികളേറെ. സൗകര്യങ്ങള്‍ ഒരുക്കണമെന്നു വീണ്ടും പറയുന്നില്ല. അപര്യാപ്തകളുടെ നേര്‍ചിത്രം അധികാരികളുടെ മുന്നില്‍ വെയ്ക്കുന്നു.

Thiruvananthapuram Varkala Papanasham in the midst of inadequacies