വീട്ടുമുറ്റത്തൊരു ഡാം പണിതാൽ എങ്ങനെയിരിക്കും. കട്ടപ്പന നരിയംപാറ സ്വദേശി അരുൺകുമാർ പുരുഷോത്തമൻ തൻറെ വീട്ടുമുറ്റത്ത് ഒരു കൊച്ചു ഡാം പണിതു. പതിവായി കാണുന്ന ഇടുക്കി, ചെറുതോണി അണക്കെട്ടുകളുടെ രൂപങ്ങൾ സമന്വയിപ്പിച്ചായിരുന്നു വ്യത്യസ്തമായ ഡാം നിർമ്മാണം .
കമാന ആകൃതിയിലുള്ള ഇടുക്കി അണക്കെട്ടിൽ ഷട്ടറുകൾ ഉള്ള ചെറുതോണി ഡാമിൻറെ രൂപം. ഏറെക്കാലത്തെ ആഗ്രഹമായിരുന്നു ഒരു കുഞ്ഞൻ ഡാം പണിയുക എന്നത് . അരുൺകുമാർ സ്ഥിരമായി കാണുന്നതാണ് ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ . അങ്ങനെ മനസ്സിൽ കയറിക്കൂടിയതാണ് ഈ ആഗ്രഹം. എട്ടു മാസത്തെ അധ്വാനം കൊണ്ട് നിർമ്മിച്ചതാണിത്. സിമന്റും വാട്ടർ പ്രൂഫ് പേയ്സ്റ്റും തടിയും ആണ് നിർമ്മാണത്തിന് ഉപയോഗിച്ചത്.
ചെറുതോണി അണക്കെട്ടിനുള്ളതുപോലെ 5 ഷട്ടറുകൾ ഈ കുഞ്ഞൻ ഡാമിനും ഉണ്ട് . മൂന്നെണ്ണം വൈദ്യുതി ഉപയോഗിച്ച് ഉയർത്താനുമാകും. സാധാരണ ഡാമുകളിൽ കാണുന്ന പോലെ സുരക്ഷാ ജീവനക്കാർക്ക് കയറുന്നതിനുള്ള കോണിപ്പടികളും ഇലക്ടിക്ക് വെള്ളം ഉയരത്തിൽ കെട്ടി നിർത്തി പെൻസ്റ്റോക്ക് പെപ്പുകൾ വഴി ടർബെയിനിൽ എത്തിച്ച് കറക്കി വൈദ്യുതി ഉല്പ്പാദിക്കുന്ന ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടിന്റെ ചെറു രൂപവും സജ്ജമാക്കിയിട്ടുണ്ട്. വൈവിധ്യങ്ങളോടെ തയ്യാറാക്കിയ ഡാമിന് പുറമേ, വിവിധ വാഹനങ്ങളുടെ രൂപങ്ങളും നിർമ്മിച്ച് അരുൺ നേരത്തെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പോസ്റ്റുകളും വൈദ്യുതി വിളക്കുകളും പാലവും റോഡും അതു വഴി സഞ്ചരിക്കുന്ന കാറുമെല്ലാം അരുണിന്റെ ഡാമിലും കാണാം..
How about building a dam in your backyard. Arunkumar Purushotham, a resident of Kattappana Nariampara, built a small dam in his backyard.