കോടികള്‍ ചിലവഴിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ വര്‍ക്കല കാപ്പില്‍ ബീച്ച്. ശുചിമുറികള്‍ പോലും നിര്‍മിക്കാതെ ചെലവാക്കിയ കോടികള്‍ എവിടെപ്പോയി എന്നാണ് നാട്ടുകാരുടെ ചോദ്യം. രണ്ടരക്കോടി ചെലവിട്ടാണ് 25 ബോട്ടുകള്‍ വാങ്ങിയത്. എന്നാല്‍ ബോട്ടുകള്‍ എവിടെപ്പോയി, പാഴായ ബോട്ടുകള്‍ ശരിയാക്കത്തതെന്ത് എന്ന നാട്ടുകാരുടെ ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരമില്ല. ലക്ഷങ്ങള്‍ ചെലവിട്ടു നിര്‍മിച്ച റസ്റ്റ് ഹൗസാകട്ടെ നായ്ക്കളുടെ വിഹാര കേന്ദ്രമാണ്. രാത്രിയായാല്‍ തെരുവു വിളക്കിന്‍റെ വെട്ടം പോലുമില്ല.