ആറന്‍മുള വള്ളസദ്യ തുടങ്ങിയിട്ടും പമ്പാനദിയിലെ മണ്‍പുറ്റ് നീക്കാന്‍ നടപടി ആയില്ല. അടുത്തമാസം ആദ്യമാണ് ആറന്‍മുള ജലമേള. വലിയ അപകടസാധ്യതയാണ് പമ്പയിലെ മണ്‍പുറ്റുകള്‍ സൃഷ്ടിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. എല്ലാവര്‍ഷവും അവലോകനവും തീരുമാനവും ഉണ്ടാകുമെങ്കിലും മണ്‍പുറ്റ് നീക്കലും ചെളി നീക്കലും കണക്കാണ്. ഇക്കുറി പഴയതിലും വഷളാണ് കാര്യങ്ങള്‍. പമ്പയില്‍ പലയിടത്തും ചെളി കൂടിക്കിടക്കുന്നു.
അടുത്തമാസം രണ്ടിനാണ് ആറന്‍മുള ഉതൃട്ടാതി ജലമേള. ഇതിനിടെ തിരുവോണത്തോണി വരും, അഷ്ടമി രോഹിണി വള്ളസദ്യവരും. ദിവസം പത്തിലധികം പള്ളിയോടങ്ങളാണ് വള്ളസദ്യയ്ക്ക് വരുന്നത്. കുറെ ചെളി വാരി തീരത്തിട്ടെങ്കിലും കനത്ത മഴയില്‍ വീണ്ടും ആറ്റിലേക്കിറങ്ങി. സര്‍ക്കാരിനെ കാത്തിരുന്ന് മടുത്ത് ഇടയാറന്‍മുള കിഴക്ക് പള്ളിയോടക്കരക്കാര്‍ സ്വന്തം നിലയ്ക്ക് മണ്‍പുറ്റ് നീക്കി. ഏറെ പണം ചെലവിട്ട് മണ്ണ് നീക്കിയാണ് പള്ളിയോടം ഇറക്കിയത്. 2018ലെ പ്രളയത്തില്‍ അടിഞ്ഞുകൂടിയ ചെളി ഇനിയും ഫലപ്രദമായി നീക്കം ചെയ്തിട്ടില്ല.
Clay like soil deposited in pamba , warning