biriyanichallenge-25

ബിരിയാണി ചലഞ്ച് നടത്തി സ്കൂള്‍ വാഹനം പുറത്തിറക്കി അധ്യാപകരും പി.ടി.എയും. തിരുവനന്തപുരം പാലോട് പേരക്കുഴി ഗവണ്‍മെന്‍റ്  എല്‍.പി സ്കൂളിലാണ് അധ്യാപകരും പി.ടി.എയും കൈകോര്‍ത്തത്. അറ്റകുറ്റപണിക്കും, ടാക്സിനും ഇന്‍ഷുറന്‍സിനും പണമില്ലാതായതോടെയാണ് ബിരിയാണി ചലഞ്ച് നടത്താന്‍ ഒരുമിച്ചത്.

ഈ കുഞ്ഞ് സ്കൂളിനു നേരത്തെയുള്ളതാണ് സ്കൂള‍ വാഹനം. വാഹനം കിട്ടിയെങ്കിലും ഡ്രൈവറിനു മുതല്‍ വര്‍ഷാവര്‍ഷം അടയ്ക്കേണ്ട ഇന്‍ഷുറന്‍സിനു വരെ പണം കണ്ടെത്തേണ്ടത് അധ്യാപകരാണ്. വാഹനത്തിനു അറ്റകുറ്റ പണിയും വന്നതോടെ ആകെ പെട്ടു. തുടര്‍ന്നാണ് പണം കണ്ടെത്താന്‍ 'ബിരിയാണി ചലഞ്ചെ'ന്ന ആശയം മുന്നോട്ടുവെച്ചത്. അധ്യാകരും പി.ടി.എ യും ഒരുമിച്ചതോടെ സംഭവം വന്‍ വിജയമായി. 1200 പേര്‍ക്കാണ് ബിരിയാണി നല്‍കിയത്. ബിരിയാണി ചലഞ്ച് മറ്റുള്ള വര്‍ക്കും മാതൃകയാക്കാമെന്നാണ് അധ്യാപകരും പിടിഎയും പറയുന്നത്.