രണ്ട് നാടുകളെ ബന്ധിക്കുന്ന കോമളം പാലത്തിന് പുനര്‍ജന്മം

komalam bridge
SHARE

തിരുവല്ല വെണ്ണിക്കുളത്ത് രണ്ട് നാടുകളെ ബന്ധിക്കുന്ന കോമളം പാലത്തിന് പുനര്‍ജന്മമാകുന്നു. അപ്രോച്ച് റോഡ് തകര്‍ന്ന് ഒന്നര വര്‍ഷമായി ഗതാഗതം നിലച്ചിരുന്ന പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് തുടക്കമായി.  ഒന്നര വര്‍ഷത്തിനുള്ളില്‍ ഗതാഗതം പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

2021 ഒക്ടോബറിലെ ഒരു തിങ്കളാഴ്ച രാത്രി. കലിതുള്ളിയൊഴുകിയ മണിമലയാര്‍ ഒരു കരയാകെ കവര്‍ന്നു. കല്ലൂപ്പാറയെന്ന ഗ്രാമത്തേയും വെണ്ണിക്കുളമെന്ന ചെറു നഗരത്തേയും ബന്ധിപ്പിച്ചിരുന്ന കോമളം പാലത്തോടൊപ്പം അന്ന് ഒഴുകിപ്പോയത് കുറെ പേരു‌ടെ ജീവിതം കൂടിയായിരുന്നു. 

വിവിധ മേഖലകള്‍ ഒറ്റപ്പെ‌‌ട്ടു. നഗരത്തിലെത്തണമെങ്കില്‍ പത്തുകിലോമീറ്റര്‍ ചുറ്റി സഞ്ചരിക്കണം. വെണ്ണിക്കുളത്തെ ചെറുകിട കച്ചവ‌ടങ്ങള്‍ പലതും തകര്‍ന്നു. തുരുത്തിക്കാട്ടിലെ സ്ത്രീകളില്‍ പലരും ജോലിയുപേക്ഷിച്ചു, വീട്ടകങ്ങളില്‍ ഒതുങ്ങി. ഗതികെട്ട നാട്ടുകാര്‍ താല്‍ക്കാലിക പാലമെങ്കിലും വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി. ഹൈക്കോടതി ഇടപെട്ടു. ഒന്നരവര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ കോമളം പാലം പുനര്‍ജനിക്കുകയാണ്. ഒരു വര്‍ഷത്തിനപ്പുറം പണി പൂര്‍ത്തിയാകുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. 

In Thiruvalla Vennikulam, the Komalam bridge that connects the two countries is reborn

MORE IN SOUTH
SHOW MORE