കോഴിക്കോട് വന്‍ ലഹരിവേട്ട; നാന്നൂറ് ഗ്രാം എം.ഡി.എം.എ. പൊലീസ് പിടികൂടി

mdma
SHARE

കോഴിക്കോട് പന്തീരങ്കാവില്‍ വന്‍ ലഹരിവേട്ട. ലോറിയില്‍ കടത്തുകയായിരുന്ന നാന്നൂറ് ഗ്രാം എം.ഡി.എം.എ. പൊലീസ് പിടികൂടി. ജില്ലയില്‍ പിടികൂടുന്ന ഏറ്റവും വലിയ എം.ഡി.എം.എ. ശേഖരമാണിത്.

ഗ്രാമിന് മൂവായിരം രൂപയില്‍ തുടങ്ങുന്ന എം.ഡി.എം.എയ്ക്ക് പലപ്പോഴും മോഹവിലയാണ് കിട്ടുന്നത്. ചെറിയ പാക്കറ്റുകളിലാക്കി ജില്ലയുടെ വിവിധയിടങ്ങളില്‍ ചില്ലറവില്‍പ്പന നടത്താന്‍ എത്തിച്ച ലഹരിമരുന്നാണ് പൊലീസും ഡാന്‍സാഫും ചേര്‍ന്ന് പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ബംഗളൂരുവില്‍ നിന്നെത്തിയ ലോറി പരിശോധിച്ചപ്പോഴാണ് എം.ഡി.എം.എ കണ്ടെത്തിയത്.

വാഹനത്തില്‍ ഉണ്ടായിരുന്ന കൊണ്ടോട്ടി സ്വദേശി നൗഫല്‍, ഫറോക്ക് സ്വദേശി ജംഷിദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്തിയ കേസില്‍ ശിക്ഷ അനുഭവച്ചിട്ടുള്ള ആളാണ് നൗഫല്‍.

MORE IN SOUTH
SHOW MORE