തിരുവനന്തപുരം ലുലുമാളില്‍ പാര്‍ക്കിങ് ഫീസ് വരുന്നു; ആദ്യ ഒരു മണിക്കൂര്‍ സൗജന്യം

lulu-tvm-2
SHARE

കൊച്ചിയിലേതിന് സമാനമായി തിരുവനന്തപുരം ലുലു മാളിലും പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തുന്നു. ജൂണ്‍ ഒന്നു മുതലാണ് പാര്‍ക്കിങ് ഫീസ്  ഏര്‍പ്പെടുത്തുന്നത്. മാളില്‍ പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് നടപടി. ആദ്യ ഒരു മണിക്കൂര്‍ സൗജന്യമായിരിക്കും. അതിന് ശേഷമുള്ള രണ്ടു മണിക്കൂര്‍ വരെ 20 രൂപയും , അഞ്ചുമണിക്കൂര്‍ വരെ 40 രൂപയും അതിന് മുകളിലേക്ക് ഒരോ മണിക്കൂറും പത്തൂരൂപ നിരക്കിലാവും പാര്‍ക്കിങ് ഫീസ് ഈടാക്കുക. ശനിയും ഞായറും പ്രവര്‍ത്തിദിവസങ്ങളേക്കാള്‍ പത്തുരൂപ പാര്‍ക്കിങ്ങിന് അധികമായിരിക്കും. നാലായിരം കാറുകളും രണ്ടായിരത്തി അഞ്ഞൂറും ബൈക്കുകളും പാര്‍ക്ക് ചെയ്യാം. 

Thiruvananthapuram lulu mall parking fees

MORE IN SOUTH
SHOW MORE