muthalapozhi

മണല്‍ അടിഞ്ഞതിനെ തുടര്‍ന്ന് മല്‍സ്യബന്ധം ദുര്‍ഘടമായ  തിരുവനന്തപുരം മുതലപ്പൊഴി ഹാർബർ  അഴിമുഖത്തെ മണൽ നീക്കിത്തുടങ്ങി.  അഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽ  രാവിലെയോടെയാണ്  നീക്കാന്‍  തുടങ്ങിയത്.  എന്നാല്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയാന്‍ മാത്രമുള്ള പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു 

മണ്ണ് അടഞ്ഞതോടെ മീന്‍പിടുത്ത വള്ളങ്ങള്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമായതോടെയാണ് മണ്ണ് മാറ്റണമെന്ന ആവശ്യം ശക്തമായത്. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെ മേൽനോട്ടത്തിലാണ് മണ്ണുമാറ്റല്‍ നടത്തുന്നത് . മണ്ണ് മാറ്റാന്‍ ഉത്തരവാദിത്തമുള്ള    അദാനി ഗ്രൂപ്പ്  പുലർച്ചെ രണ്ട്  മണ്ണു മാന്തി യന്ത്രങ്ങൾ മുതലപ്പൊഴിയിൽ എത്തിച്ചു.  മുതലപ്പൊഴി അഴിമുഖത്ത് നിലവിൽ 70 മീറ്റർ നീളത്തിൽ 50 മീറ്റർ വീതിയിൽ മണൽ അടിഞ്ഞുകൂടിയിട്ടുണ്ട്. ഇത് നാല് മീറ്ററോളം താഴ്ചയിൽ നീക്കം ചെയ്യുകയാണ് ലക്ഷ്യം. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന മണ്ണ് നീക്കം ചെയ്യല്‍ കൊണ്ട് പ്രയോജനമില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു 

അഴിമുഖത്തുനിന്നും നീക്കം ചെയ്യുന്ന മണൽ പെരുമാതുറ ഭാഗത്ത് നിക്ഷേപിക്കുവാനാണ് തീരുമാനം. കഴിഞ്ഞ ദിവസം ഫിഷറീസ് ഡെപ്യൂട്ടി ഡറക്ടർ മുതലപ്പൊഴി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.