തീരദേശഹൈവേ പദ്ധതിക്കെതിരെ കൊല്ലത്ത് പ്രതിഷേധം. സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജിനെക്കുറിച്ച് വ്യക്തതയില്ലെന്നും കല്ലിടീല്‍ നിര്‍ത്തിവയ്ക്കണമെന്നും ജനകീയ സംരക്ഷണസമിതി ആവശ്യപ്പെട്ടു. ജില്ലയില്‍ അന്‍പത്തിയൊന്നു കിലോമീറ്ററിലാണ് തീരദേശഹൈവേ കടന്നുപോകുന്നത്.
തീരദേശ ഹൈവേയുടെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ടാണ് ജനങ്ങളുടെ ആശങ്ക. പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന വിലയാണ് നഷ്ടപരിഹാരം. സ്വീകാര്യമായ പാക്കേജ് പ്രഖ്യാപിച്ചില്ലെന്നും ഭൂഉമടകളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നുമാണ് വിമര്‍ശനം. ശക്തികുളങ്ങര, വളവില്‍തോപ്പ് ഭാഗങ്ങളില്‍ നാട്ടുകാര്‍ കല്ലിടീല്‍ നേരത്തെ തടഞ്ഞിരുന്നു. പ്രതിഷേധം ശക്തമാക്കാനാണ് ശക്തികുളങ്ങരയിലെ ജനകീയ സംരക്ഷണസമിതിയുടെ തീരുമാനം. കാപ്പില്‍ മുതല്‍ വലിയഴീക്കല്‍ വരെ 51 കിലോമീറ്ററില്‍ 57 ഹെക്ടര്‍ സ്ഥലമാണ് പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാനുളളത്.