തിരുവനന്തപുരം പാലോട് നീന്തല്‍ പരിശീലനത്തിനെത്തിയ 256 വിദ്യാര്‍ഥികള്‍ക്ക് പനി. മുപ്പതുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ കീഴിലുള്ള പച്ച നീന്തല്‍ കുളത്തിലെത്തിയ വിദ്യാര്‍ഥികള്‍ക്കാണ് പനി പടര്‍ന്നു പിടിച്ചത്.
അവധിക്കാല നീന്തല്‍ പരിശീലനത്തിനെത്തിയവര്‍ക്കാണ് പനി പടര്‍ന്നു പിടിച്ചത്. പാലോട് സി.എച്ച്.സിയില്‍ നിന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വെള്ളത്തിന്‍റെ സാമ്പിള്‍ എടുത്തു. ലാബില്‍ പരിശോധനയ്ക്ക് അയച്ചു. എല്ലാ ആഴ്ചയിലും പരിശോധന ഉറപ്പു വരുത്താനാണ് ശ്രമം
പനി പടര്‍ന്നു പിടിച്ചതോടെ വിദ്യാര്‍ഥികളും ആശങ്കയിലായി. കാരണം എത്രയും വേഗം കണ്ടു പിടിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട നീന്തല്‍ കുളമാണ് ഇവിടെയുള്ളത്. 2005 ലാണ് നിരന്തരമായ ആവശ്യത്തെ തുടര്‍ന്നു സ്പോര്‍ട്സ് കൗണ്‍സില്‍ ഏറ്റെടുത്തത്. നിരവധി ദേശീയ –അന്തര്‍ ദേശീയ താരങ്ങളാണ് ഇവിടത്തെ പരിശീലനത്തിലൂടെയൂണ്ടായത്.