mango

സ്വന്തം കൃഷിയിടത്തിലെ വിളവെടുപ്പിലൂടെ മാമ്പഴങ്ങളുടെ പ്രദർശനവും വില്പനയും ഒരുക്കിയിരിക്കുകയാണ് വനിതാ കർഷക. കൊല്ലം നീണ്ടകര സ്വദേശിനി ബ്ലെയ്‌സി ജോർജാണ് മാമ്പഴമേളയിലൂടെ മധുരം പകരുന്നത്. ദി ഫാം സ്റ്റോറി ഗാർഡൻ സെന്ററിലാണ് മാംഗോ ഫെസ്റ്റ് നടക്കുന്നത്.

സ്വദേശിയും വിദേശിയുമായ മാവുകളിൽനിന്നു നേരിട്ട് ശേഖരിച്ച അറുപതിലധികം ഇനം മാമ്പഴങ്ങളാണ് കാഴ്ചയും രുചിയുമാകുന്നത്. മാമ്പഴം രുചിക്കാനും വാങ്ങാനും സൗകര്യമുണ്ട്. 

ഓസ്ട്രേലിയൻ റെഡ്, ഹംലറ്റ്, ഹിമാപസന്ത്, അൽഫോൺസോ തുടങ്ങി കർപ്പൂരവും കോട്ടൂർകോണവും കുറുക്കൻമാങ്ങയും വരെ ഇവിടെയുണ്ട്. ഏറ്റവും പുതിയതും പരമ്പരാഗത ഇനങ്ങളും പരിചയപ്പെടുത്തുകയാണ്.  സംസ്ഥാന സർക്കാരിന്റെ മികച്ച വനിതാ കർഷകക്കുള്ള കർഷകതിലകം അവാർഡ് ജേതാവ് കൂടിയായ ബ്ലെയ്സി ജോർജ് ആണ് കർഷക. കൊല്ലത്തും പാലക്കാട്ടും മാവിൻതോട്ടമുണ്ട്. പൂർണമായും ജൈവ കൃഷിയാണെന്ന് ബ്ലെയ്സി ജോർജ് പറയുന്നു.

മാമ്പഴമേളയ്ക്ക് നാട്ടുകാരുടെയും വിവിധ കർഷക കൂട്ടായ്മകളുടെയും പിന്തുണയുണ്ട്.  ഇരുപത്തെട്ട് വർഷമായി കൃഷിയിൽ കൈയൊപ്പ്‌ ചാർത്തിയ ബ്ലെയ്‌സി വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി തുടങ്ങിയിട്ട്‌ എട്ടു വർഷമായി.

The women farmers have prepared the display and sale of mangoes by harvesting in their own farm