water park

വിനോദസഞ്ചാരികള്‍ക്ക് കാഴ്ചയൊരുക്കി കൊല്ലം തങ്കശ്ശേരിയില്‍ ബ്രേക്ക് വാട്ടര്‍ ടൂറിസം പാര്‍ക്ക് തുറന്നു. ഫ്‌ളോട്ടിങ് ബ്രിഡ്ജ് കൂടി തങ്കശ്ശേരിയില്‍ നടപ്പാക്കുമെന്ന് പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് ടൂറിസംമന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. 

കടല്‍സൗന്ദര്യം കടലോളം ആസ്വദിക്കാന്‍ തങ്കശ്ശേരിയിലെത്താം. കടലിന് അഭിമുഖമായുളള ഇരിപ്പിടങ്ങളിലിരുന്ന് കടലിനോട് കഥ പറയാം. കുട്ടികളുടെ കളിസ്ഥലം, നടപ്പാതകള്‍, ശുചിമുറി, ബോട്ട് ജെട്ടി, ബോട്ടിങ്, വാട്ടര്‍ സ്പോര്‍ട്സ് സംവിധാനങ്ങളൊക്കെ ഇവിടെ ഒരുക്കിയിരിക്കുന്നു. നാനൂറു പേര്‍ക്ക് ഇരിക്കാനുളള ഒാപ്പണ്‍ എയര്‍ ഒാഡിറ്റോറിയമുണ്ട്. കടലിന്റെ ഉയരക്കാഴ്ചകള്‍ക്കായി വ്യൂ ടവറും നിര്‍മിച്ചിട്ടുണ്ട്്. ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കോഴിക്കോടും കണ്ണൂരും ഉള്‍പ്പെടെ നടപ്പാക്കിയ ഫ്‌ളോട്ടിങ് ബ്രിഡ്ജ് കൂടി തങ്കശ്ശേരിയില്‍ യാഥാര്‍ഥ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു

സംസ്ഥാനത്ത് ബീച്ച് ടൂറിസം പരമാവധി പ്രയോജനപ്പെടുത്തി ഡ്രൈവ് ഇന്‍ ബീച്ചും നടപ്പാക്കും. കോളജുകളില്‍ ആരംഭിച്ച ടൂറിസം ക്ലബ്ബുകളെയും ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം വകുപ്പ് അഞ്ചരക്കോടി രൂപ ചെലവഴിച്ച് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ബ്രേക്ക് വാട്ടര്‍ ടൂറിസം പദ്ധതി തങ്കശ്ശേരിയില്‍ പൂര്‍ത്തിയാക്കിയത്. 

Breakwater Tourism Park was opened in Kollam Thangassery to provide a sight to the tourists