plastic

തദ്ദേശവകുപ്പിന്റെ മിന്നൽ പരിശോധനയിൽ അരടൺ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കൊല്ലം പുനലൂരിൽ പിടികൂടി. വിവിധങ്ങളായ പ്ളാസ്റ്റിക് കവറുകളും കപ്പുകളുമാണ് കടകളില്‍ നിന്ന് പിടിച്ചെടുത്തത്. തദ്ദേശവകുപ്പിന്റെ കൊല്ലം ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധയിലാണ് നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.

മൊത്തവ്യാപാര കേന്ദ്രങ്ങള്‍, ഗോ‍ഡൗണുകള്‍, ചില്ലറ വില്‍പ്പനശാലകളിലുമായിരുന്നു പരിശോധന. 350 കിലോ പ്ലാസ്റ്റിക് സഞ്ചി, 7 കിലോ പ്ളാസ്റ്റിക് പേപ്പർ ഇല, 27.5 കിലോ പ്ലാസ്റ്റിക് പേപ്പർ കട്ട് ഷീറ്റ്, 156 കിലോ പോളി പ്രൊപ്പിലിൻ ബാഗ്, 61,200 പേപ്പർ കപ്പുകൾ എന്നിവയാണ് പരിശോധനയിൽ കണ്ടെത്തിയത്. പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾ പുനലൂർ നഗരസഭയുടെ പ്ലാച്ചേരി ഖര മാലിന്യസംസ്കരണ പ്ലാൻ്റിലേക്ക് മാറ്റി. സ്ഥാപനങ്ങളുടെ ഉടമകൾക്കെതിരെ നടപടിയെടുക്കാന്‍ നഗരസഭ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി

ഇൻ്റേണൽ വിജിലൻസ് ഓഫിസർ ഡി.രാമാനുജന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ശുചിത്വ മിഷന്‍ ഉദ്യോഗസ്ഥരും, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും ഉണ്ടായിരുന്നു. മറ്റ് സ്ഥലങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Half a tonne of banned plastic products were seized in Punalur, Kollam during Inspection