അർഹതയില്ലെന്നു വിലയിരുത്തി ലൈഫ് ഭവന പദ്ധതിയിൽ നിന്ന് പുറത്താക്കി; വേനല്‍മഴയെത്തുടര്‍ന്ന് വീട് നിലംപൊത്തി

house damage
SHARE

പത്തനംതിട്ട നാറാണം മൂഴി തോമ്പിക്കണ്ടത്ത്  വീടിന് അർഹതയില്ലെന്നു വിലയിരുത്തി ലൈഫ് ഭവന പദ്ധതിയിൽ നിന്ന് പുറത്തായ തൊഴിലാളിയുടെ വീട് നിലംപൊത്തി. വേനല്‍മഴയെത്തുടര്‍ന്ന്  കുതിര്‍ന്ന് തകരുകയായിരുന്നു.

തോമ്പിക്കണ്ടം സ്വദേശി മാവുങ്കൽ എം.എ.വിജയന്റെ വീടാണ് തകർന്നുവീണത്.  നാറാണംമൂഴി പഞ്ചായത്തിലെ താമസക്കാരനാണ് വിജയനും കുടുംബവും. . കഴിഞ്ഞ ദിവസം വലിയ ശബ്ദത്തോടെയാണ് വീട് നിലംപൊത്തിയത്. ഈ സമയം വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. മേൽക്കൂരയിലെ ഓടും പട്ടികയും നേരത്തേ പൊളിഞ്ഞിരുന്നു. മഴയും വെയിലുമേൽക്കാതെ  ടാര്‍പ്പ കെട്ടിയാണ് കഴിഞ്ഞിരുന്നത്. വേനൽ മഴ പെയ്തപ്പോൾ ഭിത്തി നനഞ്ഞാണ് വീട് തകർന്നത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് പല തവണ വിജയൻ അപേക്ഷ നൽകിയിരുന്നു. ഓരോ തവണയും വിവിധ വാദങ്ങൾ നിരത്തി ഉദ്യോഗസ്ഥർ തള്ളുകയായിരുന്നു.

ടാപ്പിങ് തൊഴിലാളിയായ വിജയന്റെ റേഷൻ കാർ‌ഡിലെ വരുമാനം അധികമാണെന്നും താമസയോഗ്യമല്ലാത്ത വീടിന്റെ വിസ്തീർണം കൂടുതലാണെന്നും കാട്ടിയാണ് പദ്ധതിയിൽ ഇടം നൽകാതിരുന്നത്. എന്നാൽ‌ ഈ മാനദണ്ഡങ്ങളൊന്നും പരിഗണിക്കാതെ നൽകിയ വീടുകൾ ഇതേ വാർഡിലുണ്ടെന്ന് ആക്ഷേപമുണ്ട്.1978മുതല്‍ താമസിക്കുന്ന സ്ഥലത്ത് പട്ടയ പ്രശ്നങ്ങളുമുണ്ട്

The house of the worker who was excluded from the Life Mission Scheme due to ineligibility has been razed to the ground

MORE IN SOUTH
SHOW MORE