palayamcathriedel-05

തിരുവനന്തപുരത്തിന്റെ മതമൈത്രി ചിഹ്നങ്ങളിലൊന്നായ പാളയം സെന്റ് ജോസഫ്്സ് കത്തീഡ്രൽ 150-ാം വാർഷിക പ്രഭയിൽ. ഡിസംബർ മൂന്ന് വരെ നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് ദിവ്യബലിക്ക് ശേഷം ലോഗോപ്രകാശനവും ആർച്ച് ബിഷപ്പ് നിർവഹിക്കും. 

മതത്തിന്റെ വേലിക്കെട്ടുകളില്ലാതെ നാനാമതസ്ഥർ എത്തുന്ന ഈ ദേവാലയം മറ്റൊരു നാഴികകല്ല് കടക്കുകയാണ്. ഈ കത്തീഡ്രലും തൊട്ടു എതിർവശത്ത് നിൽക്കുന്ന പാളയം ജുമാ മസ്ജിദും അതിനോട് ചേർന്നുള്ള ഗണപതി ക്ഷേത്രവും തലസ്ഥാനത്തിന്റെ മതമൈത്രിഭാവമാണ്. 1873ലാണ് കത്തിഡ്രലിന്റെ നിർമാണം പൂർത്തിയായത്. 

പ്രധാന അൾത്താരയിലുള്ള സെന്റ് ജോസഫിന്റെ തിരുസ്വരൂപം ഉൾപ്പെടെ വിദേശത്ത് നിന്ന് കൊണ്ടുവന്നതാണ്. കൈ ഉയർത്തിപ്പിടിച്ച് നഗരത്തെയാകെ ആശിർവദിക്കുന്ന യേശുവിന്റെ പ്രതിമ ഇറ്റലിയിൽ നിന്ന് വന്നതാണെങ്കിൽ, ബെൽജിയം സ്വദേശിനി സമ്മാനിച്ചതാണ് നൂറ്റാണ്ടിന്റെ നാദം മുഴക്കുന്ന മൂന്നു മണികൾ. 

ഡിസംബർ മൂന്ന് വരെ നീണ്ടുനിൽക്കുന്നതാണ് വാർഷിക ആഘോഷം.