40 വര്‍ഷം തരിശായി കിടന്നിടത്ത് കൃഷി; കനാല്‍ തുറക്കാതെ അധികൃതര്‍; നെല്‍ച്ചെടികള്‍ കരിഞ്ഞുണങ്ങി

paddy field
SHARE

നാല്‍പത് വര്‍ഷം തരിശായിക്കിടന്ന പാടത്ത് കൃഷിയിറക്കിയവരുടെ നെല്‍ച്ചെടികള്‍ വെള്ളം കിട്ടാതെ കരിഞ്ഞുണങ്ങി. പന്തളം വാളകത്തിനാല്‍ പാടത്താണ് കൃഷി കരിഞ്ഞത്. കല്ലട ഇറിഗേഷന്‍ പ്രൊജക്ടില്‍ നിന്ന് കൃത്യമായി വെള്ളം കിട്ടാതെ വന്നതോടെയാണ് കൃഷി കരിഞ്ഞത്. 

രാജേന്ദ്രന്‍, മധുസൂദനന്‍ നായര്‍. എറെ പ്രതീക്ഷയോടെയാണ് മങ്ങാരത്തെ 12 ഏക്കറില്‍ കൃഷിയിറക്കിയത്. നാല് പതിറ്റാണ്ട് തരിശുകിടന്ന പാടത്തെ വിത്തുല്‍സവം ഉദ്ഘാടനെ ചെയ്തത് ഡെപ്യൂട്ടി സ്പീക്കര്‍. നെല്‍ച്ചെടികള്‍ വളര്‍ന്ന് കതിരിട്ടു. വേനല്‍ കനത്തു. വെള്ളത്തിനായി കുളം കുഴിച്ചു. സമീപത്തെ കുളത്തില്‍ നിന്ന് വെള്ളമെത്തിക്കാന്‍ ശ്രമിച്ചു. അതൊക്കെ വരണ്ടതോടെ കനാല്‍ വെള്ളത്തിനായി ശ്രമിച്ചു. സമയത്ത് വെള്ളം തുറന്നു വിട്ടില്ല. രണ്ട് ദിവസം കനാല്‍ തുറന്നെങ്കിലും കനാല്‍ വൃത്തിയാക്കാത്തത് കാരണം വെള്ളമൊഴുക്കും നിലച്ചു.

കനാല്‌ വൃത്തിയാക്കാന്‍ ആളില്ലെന്നായിരുന്നു ജലസേചനവകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്. പലവട്ടം വിളിച്ചിട്ടും ഫോണെടുത്തിട്ടില്ലെന്നും കര്‍ഷകര്‍ പറയുന്നു. കര്‍ഷകര്‍ തന്നെ ഇടപെട്ട് കനാല്‍ വൃത്തിയാക്കിയപ്പോഴേക്കും വെള്ളം തുറന്നു വിടുന്നത് നിര്‍ത്തി. ഇനി വെള്ളം കിട്ടിയിട്ട് കാര്യമില്ല. നെല്‍ച്ചെടികളെല്ലാം കരിഞ്ഞു. പരമ്പരാഗതരതിയില്‍ കാളകളെ എത്തിച്ച് മരമടിച്ച് ആഘോഷത്തോടെ തുടങ്ങിയ കൃഷിയാണ് ദുരന്തമായത്.

MORE IN SOUTH
SHOW MORE