
സ്റ്റാൻഡിൽ കയറാൻ മടിച്ച് കെഎസ്ആർടിസി ബസുകൾ; പരാതിയുമായി യാത്രക്കാർകൊല്ലം പുനലൂർ ചെമ്മന്തൂരിലെ ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസി ബസുകള്‍ കയറുന്നില്ലെന്ന് പരാതി. രാവിലെയും വൈകിട്ടും രണ്ട് ഓർഡിനറി ബസുകൾ മാത്രമാണ് യാത്രക്കാരെ കയറ്റുന്നത്. ദീര്‍ഘദൂരബസുകള്‍ സ്റ്റാന്‍ഡില്‍ എത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ചെമ്മന്തൂരിലെ നഗരസഭയുടെ ബസ് സ്റ്റാൻഡിലേക്ക് കെഎസ്ആര്‌ടിസിയുടെ ദീര്‍ഘദൂര യാത്രാബസുകള്‍ കയറാത്തതാണ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട്. ഇവിടെ വരുന്ന യാത്രക്കാര്‍ ഇവിടെ നിന്ന് മറ്റൊരു വാഹനത്തില്‍ വീണ്ടും കെഎസ്ആര്‍ടിസി ഡിപ്പോയില്‍ എത്തിയാലേ കെഎസ്ആര്‍ടിസി ബസ് ലഭിക്കുകയുളളു. രണ്ട് ഒാര്‍ഡിനറി ബസുകള്‍ മാത്രമാണ് ചെമ്മന്തൂരില്‍ എത്തുന്നത്. കൊല്ലം - തെങ്കാശി ഭാഗങ്ങളിലേക്ക് പോകണമെങ്കില്‍ കെ.എസ്.ആർ.ടി.സി മാത്രമാണ് ആശ്രയം. ചെമ്മന്തൂര്‍ സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസിയുടെ സ്റ്റേഷൻ മാസ്റ്റര്‍ ഓഫീസ് ഉണ്ടായിരുന്നതാണ്. കോവിഡിന് ശേഷം പൂട്ടിയിട്ടിരിക്കുകയാണ്.