കടുത്തവരൾച്ച, കൃഷി കരിഞ്ഞുണങ്ങി; വെള്ളത്തിനായി നെട്ടോട്ടമോടി കർഷകർ

fiels-15
SHARE

തിരുവനന്തപുരം കുന്നത്തുകാലിൽ വേനൽച്ചൂടിൽ കൃഷി കരിഞ്ഞുണങ്ങിയതോടെ വെള്ളത്തിനായി നെട്ടോട്ടമോടി കർഷകർ. ടാങ്കറുകളിൽ വെള്ളം എത്തിച്ച് കൃഷി നിലനിർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും കടുത്തവരൾച്ചയില്‍ പിടിച്ചുനിൽക്കാൻ കർഷകർ ബുദ്ധിമുട്ടുകയാണ്.

നട്ടുവളർത്തിയ കൃഷി കൺമുന്നിൽ കരിഞ്ഞുണങ്ങുന്നത് കണ്ടിരിക്കാൻ വയ്യാതായിട്ടാണ് കർഷകനായ സജു ടാങ്കറുകളിൽ വെള്ളമെത്തിച്ചത്. കുന്നത്തുകാൽ പഞ്ചായത്തിലെ ഓരോ കർഷകന്റെയും അവസ്ഥ ഇതുതന്നെ. വിളവെടുക്കാൻ പാകമായ വെള്ളരി വെള്ളമില്ലാതെ ഉണങ്ങിവീണു. ഒരു ഇറ്റു നനവില്ലാതെ വാഴക്കൃഷിയും നശിച്ചു. 

പലിശയ്ക്കെടുത്തും മറ്റുമാണ് മിക്കവരും കൃഷിയിറക്കിയത്. മുതൽമുടക്കിയതിന്റെ ഒരംശമെങ്കിലും കിട്ടുമോയെന്ന പോലും പ്രതീക്ഷയില്ല. സമീപത്തെ കുളങ്ങൾ എല്ലാം വറ്റിവരണ്ടു. കനാലുകളിലും വെള്ളമില്ല. ഇതൊക്കെയായിട്ടും പഞ്ചായത്ത് തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതിയുമുണ്ട്. 

farmers crisis on crop damage in summer heat

MORE IN SOUTH
SHOW MORE