പറഞ്ഞ വാക്കു പാലിച്ചില്ലെങ്കില്‍ സമരത്തിലേക്ക്; പണം മുടക്കി വെള്ളം വാങ്ങേണ്ട അവസ്ഥയില്‍ കുടുംബങ്ങള്‍

വേനല്‍ കടുത്തതോടെ തിരുവനന്തപുരം വിഴിഞ്ഞം തീരത്ത് ജലക്ഷാമം രൂക്ഷം. കോര്‍പറേഷന്‍റെ ഭാഗമായ കടയ്ക്കുളം പ്രദേശത്ത് വെള്ളമെത്തിയിട്ട്  ഒന്നര മാസമാസമായി. നിത്യോപയോഗത്തിന് വെള്ളം പണം മുടക്കി വാങ്ങേണ്ട അവസ്ഥയിലാണ് അഞ്ഞൂറോളം കുടുംബങ്ങള്‍. ജലവകുപ്പ് ഉദ്യോഗസ്ഥന്‍ പരിശോധനയ്ക്ക് വരുന്നു എന്നറിഞ്ഞ് എത്തിയ ജനക്കൂട്ടമാണിത്. ജീവനക്കാരുടെ അനാസ്ഥകൊണ്ടാണ് വെള്ളം കിട്ടാത്തതെന്നാണ് പ്രദേശവാസികളുടെ ആരോപണം.

ജലക്ഷാമം രൂക്ഷമായ മേഖലകളില്‍ കോര്‍പ്പറേഷന്‍ വെള്ളമെത്തിക്കാറുണ്ടെങ്കിലും ഇവിടെ ഇതുവരെ എത്തിയിട്ടില്ല. ടാങ്കറില്‍ സ്വകാര്യവ്യക്തികളെത്തിക്കുന്ന വെള്ളം പണം കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് ഇവര്‍. പൈപ്പിലെ തകരാറുമൂലമാണ് പ്രദേശത്ത് ജലവിതരണം മുടങ്ങിയത്. രണ്ടുദിവസത്തിനകം പരിഹാരം കാണുമെന്ന് നാട്ടുകാരോട് ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടു. പറഞ്ഞ വാക്കു പാലിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ നാട്ടുകാര്‍ സമരത്തിലേക്ക് കടക്കും.

As the summer heats up, there is a severe water shortage on the Thiruvananthapuram Vizhinjam coast