നിറമൺകരകാർക്ക് ആറ്റുകാലില്‍ എത്താന്‍ വഴിയായി; നടപ്പാലമൊരുക്കി നാട്ടുകാർ

bridge-06
SHARE

നിറമൺകരകാർക്ക് ആറ്റുകാലിലേക്ക് എത്താൻ കരമനയാറിന് കുറുകെ ഇത്തവണ നടപ്പാലമൊരുക്കി നാട്ടുകാർ. താൽക്കാലിക പാലം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. 

നിറമൺകരക്കാർ ആറ്റുകാൽ അമ്മയെ കാണാൻ പണ്ട് പണ്ടേ ഉപയോഗിച്ചിരുന്ന വഴിയാണിത്. വള്ളത്തിൽ കരമനയാർ കടന്ന് കാലടിയിലൂടെ കാൽനടയായി ആറ്റുകാലിലേക്കുള്ള എളുപ്പ വഴി. വള്ളം മാറിയപ്പോൾ വള്ളംകെട്ടി പാലമായി. ഇത്തവണയും താൽക്കാലിക പാലം തയാറാണ്. മന്ത്രി വി.ശിവൻകുട്ടി പാലം ഉദ്ഘാടനം ചെയ്തു. 

ഇ.എം.എസ് സ്മാരക ആർട്ട്സ് ആൻഡ് സ്പോർട്്സ് ക്ളബ് രണ്ടുലക്ഷം രൂപ ചെലവിട്ടാണ് പാലം നിർമിച്ചത്. തിരക്കേറിയ ഉത്സവകാലത്ത് നാലുകിലോമീറ്റർ ലാഭിക്കാവുന്ന വഴിയിൽ സ്ഥിരമായി ഒരു നടപ്പാലം വേണമെന്നത് നാട്ടുകാരുടെ എത്രയോ കാലത്തെ ആവശ്യമാണ്.

Neeramankara natives made temporary walkway to attukal

MORE IN SOUTH
SHOW MORE