ജലക്ഷാമം രൂക്ഷം; ശുദ്ധജല വിതരണ പദ്ധതികൾ നടപ്പാക്കാത്തതിൽ പ്രതിഷേധവുമായി നാട്ടുകാര്‍

water
SHARE

ജലക്ഷാമം രൂക്ഷമായി കൊണ്ടിരിക്കുന്ന പത്തനംതിട്ട അങ്ങാടി പഞ്ചായത്തിലെ വാര്‍ഡുകളില്‍ ശുദ്ധജല വിതരണ പദ്ധതികൾ നടപ്പാക്കാത്തതിൽ പ്രതിഷേധം.   പതിനഞ്ച് വർഷം മുമ്പ് കമ്മീഷൻ ചെയ്ത അങ്ങാടി ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നും ഉദ്ഘാടന ദിവസം വെള്ളം വന്നതല്ലാതെ പിന്നീട് ഒരു ദിവസം പോലും പൈപ്പുകളിൽ വെള്ളം എത്തിയിട്ടില്ല . 

അങ്ങാടി പഞ്ചായത്തിലെ നാലാം വാര്‍ഡായ വലിയ കാവിലാണ് ഗുരുതര പ്രതിസന്ധി. വാർഡിനോടുള്ള അവഗണനയ്െക്കതിരെ നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടുള്ളതുമാണ്. പതിനഞ്ചുവർഷം മുമ്പ് വഴിയോരത്ത് സ്ഥാപിച്ച പൊതു ടാപ്പുകളൂം പൈപ് ലൈനുകളുംനശിച്ച് ഉപയോഗശൂന്യമായി കഴിഞ്ഞു. കിണറുകളും തോടുകളും വറ്റിവരണ്ടതോടെ ഉയർന്ന പ്രദേശത്തു താമസിക്കുന്നവർ വെള്ളം വിലയ്ക്ക് വാങ്ങി ഉപയോഗിക്കുന്ന ഗതികേടിലാണ്.

പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ടാങ്കർ ലോറികളിലുള്ള ശുദ്ധജല വിതരണം ഇനിയും ആരംഭിച്ചിട്ടില്ല. ജലനിധി പോലുള്ള പുതിയ പദ്ധതികളിലും നടപടികൾ വൈകുകയാണ്.

Protest against non-implementation of clean water supply projects in Pathanamthitta Angadi panchayat wards

MORE IN SOUTH
SHOW MORE