വള്ളം കായലില്‍ മുങ്ങി; അൽഭുതകരമായി രക്ഷപെടുത്തി ജലഗതാഗതവകുപ്പിന്‍റെ ബോട്ട് ജീവനക്കാര്‍

boat
SHARE

കൊല്ലത്ത് കായലില്‍ മുങ്ങിയ വള്ളത്തിലുണ്ടായിരുന്ന എട്ടു പേരെ, ജലഗതാഗതവകുപ്പിന്‍റെ ബോട്ട് ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ, അൽഭുതകരമായി രക്ഷപെടുത്തി. കൊല്ലം പെരിങ്ങാലത്ത് അഷ്ടമുടിക്കായലിൽ ഇന്നലെ വൈകിട്ടായിരുന്നു അപകടം. അഷ്ടമുടിക്കായലിൽ പെരിങ്ങാലത്തിനും കോയിവിളക്കും ഇടയിൽ പെരിങ്ങാലത്തിനു തെക്ക് പടിഞ്ഞാറ് ഭാഗത്താണ് അപകടമുണ്ടായത്. കൈകുഞ്ഞ് ഉൾപ്പടെ എട്ടു പേർ സഞ്ചരിച്ച ശിക്കാര വള്ളമാണ് ചരിഞ്ഞത്. 

ശിക്കാര വള്ളത്തിലേക്ക് വെള്ളം കയറിയപ്പോഴേക്കും രക്ഷാകരം നീട്ടിയത് തൊട്ടുപിന്നാലെ വന്ന ജലഗതാഗത വകുപ്പിന്റെ ബോട്ടായിരുന്നു. എട്ടംഗ കുടുംബത്തെ അത്ഭുതകരമായി രക്ഷപ്പെടുത്തി. സാമുവേൽ, രാജു, അജയകുമാർ, കൃഷ്ണൻകുട്ടി, ആദർശ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് മുന്നിലുണ്ടായിരുന്നത്. ശിക്കാര വള്ളത്തിൽ ഉണ്ടായിരുന്ന വിനോദ സഞ്ചാരികൾ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാലും വൻ ദുരന്തം ഒഴിവായി. 

The boat crew of the Water Transport Department rescued the eight people who were in the boat that sank in the lake Rescued.

MORE IN SOUTH
SHOW MORE