
കൊല്ലം രണ്ടാംകുറ്റിക്ക് സമീപം കോയിക്കല്‍ ജംക്ഷനില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന അഞ്ച് വാഹനങ്ങൾ കത്തി നശിച്ചു. ബൈക്കില്‍ നിന്ന് ഉയർന്ന തീയാണ് വാഹനങ്ങളിലേക്ക് പടര്‍ന്നത്.
കടപ്പാക്കട കൊട്ടാരക്കര റോഡില്‍ രണ്ടാംകുറ്റിക്ക് സമീപമാണ് വാഹനങ്ങള്‍ക്ക് തീപിടിച്ചത്. ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ നിന്നാണ് ആദ്യം പുക ഉയര്‍ന്നത്. യാത്രക്കാരന്‍ ബൈക്ക് റോഡ് വശത്ത് നിര്‍ത്തിയപ്പോഴേക്കും തീ ആളിപ്പടര്‍ന്നിരുന്നു. തുടര്‍ന്ന് ഇവിടെ നിര്‍ത്തിയിട്ടിരുന്ന മറ്റ് വാഹനങ്ങളിലേക്കും അതിവേഗം തീ വ്യാപിച്ചു. മൂന്ന് ഇരുചക്രവാഹനങ്ങളും ഒരു കാറും ഒാട്ടോറിക്ഷയുമാണ് അഗ്നിക്കിരയായത്.
കത്തിനശിച്ചതില്‍ സമീപത്തെ പള്ളിയിൽ പ്രാർത്ഥനയ്ക്ക് എത്തിയവരുടെ വാഹനങ്ങളും ഉണ്ട്. ബൈക്കിലെ ഷോര്‍ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മോട്ടര്‍ വാഹനവകുപ്പ് അന്വേഷണം തുടങ്ങി.