വര്‍ണക്കൂടാരം പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്; ഇനി കളിയിടങ്ങളും കളിപ്പാട്ടങ്ങളുമായി പ്രീ പ്രൈമറി പഠനം

varnakoodaram
SHARE

കളിയിടങ്ങളും കളിപ്പാട്ടങ്ങളുമായി പ്രീ പ്രൈമറി പഠനം ആയാസരഹിതമാക്കാന്‍ വര്‍ണക്കൂടാരം പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്. സമഗ്ര ശിക്ഷാ കേരളമാണ് പുതിയ പദ്ധതി ആവിഷ്കരിക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം തിരുവല്ലം യു.പി സ്കൂളില്‍ മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു

ക്ലാസ്മുറി സങ്കല്‍പത്തെ പുനര്‍നിര്‍ണയിക്കുകയാണ് വര്‍ണക്കൂടാരം പദ്ധതിയിലൂടെ. ഗണിതം മുതല്‍ കലാപ്രകടനങ്ങള്‍ക്കു വരെ പ്രത്യേകം ഇടങ്ങള്‍ ഇനിമുതല്‍ പ്രീ പ്രൈമറി വിദ്യാലയങ്ങളിലുണ്ടാകും. ഇതൊരുക്കുന്നതിനായി പ്രത്യേകഫണ്ട് ഓരോ സ്കൂളിനും വകയിരുത്തും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു. അടുത്ത അധ്യായനവര്‍ഷം മുതല്‍ പദ്ധതിക്ക് തുടക്കമാകും. സ്കൂളുകളില്‍ ഇതിനു വേണ്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Department of Education to make pre-primary studies effortless with Varna Kootaram Scheme

MORE IN SOUTH
SHOW MORE