വിളക്കുപാറ നിവാസികളുടെ സമരം എട്ടാംദിവസത്തിലേക്ക്

vilakkupara
SHARE

മധുര കടമ്പാട്ടുകോണം ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ അലൈന്‍മെന്റ് മാറ്റണമെന്നാവശ്യപ്പെട്ട് കൊല്ലം ഏരൂര്‍ പഞ്ചായത്തിലെ വിളക്കുപാറ നിവാസികള്‍ നടത്തുന്ന സമരം എട്ടാംദിവസത്തിലേക്ക്. അറുപതിലധികം വീടുകളും കച്ചവട സ്ഥാപനങ്ങളും ഇല്ലാതാകുന്നതിനാല്‍ ജനവാസമേഖലയെ ഒഴിവാക്കണമെന്നാണ് ആവശ്യം. 

ഏരൂര്‍ പഞ്ചായത്തിലെ അഞ്ച്, ആറ് വാര്‍ഡ‍ുകളിലായാണ് വിളക്കുപാറ. ചെറുതും വലുതുമായ അറുപതിലധികം കടകളും വീടുകളും ഉളള പ്രദേശം. തോട്ടം മേഖലയായതിനാല്‍ കൂടുതലും സാധാരണക്കാര്‍ താമസിക്കുന്നയിടം. ഗ്രീന്‍ഫീല്‍‌‍ഡ് ഹൈവേയ്ക്ക് നാട്ടുകാര്‍ ആരും എതിരല്ല. ജനവാസമേഖല ഉള്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം. 

             

സ്വകാര്യ ഏജന്‍സി മുഖേന തയാറാക്കിയ അലൈന്‍‌മെന്റ് മാറ്റണമെന്നാണ് ആവശ്യം. പരാതി ബോധിപ്പിച്ചിട്ടും അധികാരികള്‍ക്ക് അനക്കമില്ല. സേവ് വിളക്കുപാറ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് നാട്ടുകാര്‍ ഒന്നാകെ സമരത്തിലുളളത്. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ കടുപ്പിക്കാനാണ് തീര‌ുമാനം.

The strike by the residents of Valakupara of Kollam Erur panchayat has entered the eighth day

MORE IN SOUTH
SHOW MORE