പൊങ്കാലയ്ക്കൊരുങ്ങി ആറ്റുകാല്‍ ക്ഷേത്രം; ദേവിയെ കണ്ടുവണങ്ങാന്‍ വന്‍ ഭക്തജന പ്രവാഹം

attukal
SHARE

പൊങ്കാലയ്ക്കൊരുങ്ങി ഉല്‍സവാന്തരീക്ഷത്തില്‍ ആറ്റുകാല്‍ ക്ഷേത്രം. ദേവിയെ കണ്ടുവണങ്ങാന്‍ വന്‍ ഭക്തജന പ്രവാഹം. കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്രതാരം ഉണ്ണിമുകുന്ദന്‍ നിര്‍വഹിച്ചു.

ദീപാലംകൃതമാണ് ആറ്റുകാലും പരിസരവും. പൊങ്കാലയ്ക്കുള്ള വൃതാരംഭത്തിനുള്‍പ്പെടെ ദര്‍ശനത്തിനായി ഭക്തരുടെ നീണ്ടനിരയാണ്. കോവിഡിനെതുടര്‍ന്നു കഴിഞ്ഞരണ്ടു വര്‍ഷവും പൊങ്കാലയര്‍പ്പിക്കാന്‍ ഭക്തജനങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇത്തവണ പൊങ്കാലയിടാമെന്നുളള സന്തോഷം ഭക്തജനങ്ങള്‍ മറച്ചുവെയ്ക്കുന്നില്ല. ഇനിയങ്ങാട്ട് ഉല്‍സവരാപകലുകളാണ്. രമേഷ് നാരായണന്‍, മധുശ്രീ നാരായണ്‍ എന്നിവരുടെ സംഗീതകച്ചേരിയോടെയായിരുന്നു തുടക്കം. മാര്‍ച് 7 നാണ് ചരിത്ര പ്രസിദ്ധമായ പൊങ്കാല

Atukal Temple ready for Pongala

MORE IN SOUTH
SHOW MORE